ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി

Sat,Feb 09,2019


അങ്കാറ: ന്യൂനപക്ഷ ഉയിഗര്‍ മുസ്ലിം സമുദായത്തിലെ അറിയപ്പെടുന്ന ഗായകനായി അബ്ദു റഹിം ഹെയ്തിന്റെ മരണത്തെ തുടര്‍ന്ന് ഉയിഗര്‍ ന്യൂനപക്ഷങ്ങളെ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി ആവശ്യപ്പെട്ടു. ചൈനയിലെ സിങ്ജിയാങ് മേഖലയിലാണ് എട്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഹെയ്തി മരിച്ചത്. ഒരു മില്യനോളം ഉയിഗര്‍ ന്യൂനപക്ഷങ്ങള്‍ ഇവിടെ കരുതല്‍ തടങ്കലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സിങ്ജിയാംഗ് മേഖലയിലുള്ള ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ടര്‍ക്കിയിലെ ഭാഷ സംസാരിക്കുന്നവരാണ്. അടുത്തകാലത്തായി ഇവിടെ ചൈന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിന്റെ വിത്തുകള്‍ ഇവിടെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണ് അധികൃതരെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ടര്‍ക്കിയെ സംബന്ധിച്ചിടത്തോളം രാജ്യത്തു വേരുകളുള്ള ഉയിഗര്‍ മുസ്ലിംകളുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. ഒരു മില്യനോളം ഉയിഗര്‍ മുസ്ലിംകളെ കരുതല്‍ തടങ്കലിലാക്കി ചൈന പീഢിപ്പിക്കുന്ന കാര്യം രഹസ്യമായ ഒരു കാര്യമല്ലെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിലനില്‍ക്കുന്നത് മാനവരാശിയോട് ചൈന ചെയ്യുന്ന വലിയ ക്രൂരതയാണെന്നും ടര്‍ക്കി വിദേശകാര്യ വക്താവ് ഹാമി അകോസോയി കുറ്റപ്പെടുത്തി. മനുഷ്യ ദുരന്തം ഇവിടെ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ യു.എന്‍ ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേഖല ഭീകരവാദ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ച വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍ മാത്രമാണ് അവിടെയുള്ളതെന്ന് ചൈന അവകാശപ്പെട്ടു. തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ ഇവിടെയുള്ള ട്രെയിനികള്‍ ഏറെ നന്ദിയുള്ളവരാണെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഡി.എന്‍.എ സാമ്പിള്‍ കൊടുക്കാന്‍ വൈമുഖ്യം കാണിക്കുക, ന്യൂനപക്ഷ ഭാഷയില്‍ സംസാരിക്കുക, അധികൃതരുമായി തര്‍ക്കിക്കുക തുടങ്ങിയ കാര്യങ്ങളുടെ പേരിലാണ് മുസ്ലിം ന്യൂനപക്ഷങ്ങളെ ഇവിടെ ചാര്‍ജൊന്നും ചുമത്താതെ അനിശ്ചിതകാലം തടങ്കലില്‍ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

Other News

 • ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം; 207 പേര്‍ മരിച്ചു
 • ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചൈനയില്‍, മസൂദ് അസര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് സൂചന
 • ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യു​മാ​യി ഉ​ച്ച​കോ​ടി​ക്ക്​ ത​യാ​റാ​ണെ​ന്ന്​ ചൈ​ന
 • ബ്രിട്ടനിലെ നിയമ പോരാട്ടത്തിന് നികുതിദായകരുടെ പണം എസ്.ബി.ഐ വെറുതെ പാഴാക്കുകയാണെന്ന് മല്യ
 • മാധ്യമ സ്വാതന്ത്യം; ഇന്ത്യ രണ്ടു റാങ്കിംഗ് താഴ്ന്ന് നൂറ്റിനാല്‍പതാം സ്ഥാനത്ത്
 • ആയുധ പരീക്ഷണം വിജയകരമായി നടത്തിയെന്ന് ഉത്തരകൊറിയ
 • പോ​ർ​ച്ചു​ഗ​ലി​ലെ മ​ദീ​റ​യി​ലു​ണ്ടാ​യ ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ 29 പേ​ർ മ​രി​ച്ചു
 • അഴിമതി ആരോപണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ മുന്‍ പെറു പ്രസിഡന്റ് ജീവനൊടുക്കി
 • മ്യാന്മാറില്‍ തടവില്‍ കഴിയുന്ന റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുലിറ്റ്സര്‍ പുരസ്‌കാരം
 • അഗ്നിബാധയില്‍ വന്‍ നാശം സംഭവിച്ച നോട്ടര്‍ ദാം കത്തീഡ്രല്‍ പുനരുദ്ധരിക്കാന്‍ ഫണ്ട് ഒഴുകുന്നു; ആദ്യം ദിവസം ലഭിച്ചത് 700 മില്യണ്‍ പൗണ്ടിന്റെ ഓഫര്‍
 • പാരീസിലെ പുരാതന പ്രശസ്തമായ നോട്ടര്‍ ദാം കത്തീഡ്രലിന് അഗ്നിബാധയില്‍ വന്‍ നാശം
 • Write A Comment

   
  Reload Image
  Add code here