ബംഗാളിലേത് പോലെ കേരളത്തിലും സിപിഎമ്മുമായി സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് മുല്ലപ്പള്ളി

Sun,Feb 10,2019


തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഹകരിച്ച് ലോകസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കം നടക്കുന്നതിനിടെ കേരളത്തിലും സഖ്യ സാധ്യത തേടി കോണ്‍ഗ്രസ്.
സിപിഎം അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും നിര്‍ദ്ദേശത്തെ പരോക്ഷമായി പിന്തുണച്ചു.
എന്നാല്‍ കോണ്‍ഗ്രസ് അത്രത്തോളം ക്ഷീണിച്ചോ എന്നാണ് ഇതെക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം.
ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയ്ക്ക് ഇരുപാര്‍ട്ടികളുടേയും കേന്ദ്രനേതൃത്വങ്ങള്‍ പച്ചക്കൊടി കാട്ടിയതിനുപിന്നാലെയാണ് അപ്രതീക്ഷിതമായി കേരളത്തിലും അത്തരമൊരു ആലോചനയ്ക്ക് മുല്ലപ്പള്ളി വഴിമരുന്നിട്ടത്. എന്നാല്‍ നേര്‍ക്കുനേര്‍ പോരാടുന്ന കേരളത്തില്‍ ഇത്തരമൊരു ചര്‍ച്ചയുടെ അപകടം മനസിലാക്കിയായിരുന്നു സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
ദേശീയതലത്തില്‍പ്പോലും കോണ്‍ഗ്രസുമായി പരസ്യബാന്ധവത്തിന് തയാറാകാത്ത സിപിഎം സ്വന്തം ശക്തികേന്ദ്രമായ കേരളത്തില്‍ അത്തരമൊരു നീക്കത്തിന് മുതിരില്ലെന്ന് ഉറപ്പാണ്.

Other News

 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • നാടിനെക്കുറിച്ച് മോഡി പ്രചരിപ്പിക്കുന്നത് തെറ്റായചരിത്രം; ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും: രാഹുല്‍
 • കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ; വനിത കമ്മീഷന്‍ കേസ് എടുത്തു
 • ചായ ചൂടാക്കി നല്‍കാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
 • രാഹുലിന്റെ രണ്ടുദിന പ്രചാരണം തുടങ്ങി; കേരളം മാതൃകാപരമായ സമൂഹം; സ്ഥാനാര്‍ത്ഥിത്വം ആദരം; പ്രസംഗത്തില്‍ ഇടതുപക്ഷത്തെ തൊട്ടില്ല
 • Write A Comment

   
  Reload Image
  Add code here