അതിര്‍ത്തി മതില്‍; ഒത്തുതീര്‍പ്പു ചര്‍ച്ച സ്തംഭനാവസ്ഥയില്‍, വീണ്ടും ഷട്ട്ഡൗണ്‍ ആശങ്ക

Sun,Feb 10,2019


വാഷിംഗ്ടണ്‍ ഡി സി: അതിര്‍ത്തി മതില്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പു കണ്ടെത്താന്‍ റിപ്പബ്ലിക് - ഡെമോക്രാറ്റ് നേതാക്കള്‍ തമ്മില്‍ നടത്തി വന്ന ചര്‍ച്ച സ്താംഭനാവസ്ഥയില്‍. തിങ്കളാഴ്ചയെങ്കിലും ഇക്കാര്യത്തില്‍ ഒരു യോജിപ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളിയാഴ്ചയ്ക്കു മുമ്പ് അത് പാസാക്കിയെടുക്കാന്‍ കഴിയില്ലെന്ന് മധ്യസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ 35 ദിവസങ്ങള്‍ക്കു ശേഷം കഴിഞ്ഞമാസം അസാനിച്ചുവെങ്കിലും, ഫെബ്രുവരി 15 വരെയുള്ള ധനവിനിയോഗ ബില്ലുകള്‍ക്കു മാത്രമേ അനുമതി ലഭിച്ചിട്ടുള്ളു. ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ വീണ്ടും ഷട്ടഡൗണ്‍ വരുമെന്നു ചുരുക്കം.
വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തങ്ങിയവരുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നതിനു പകരം കുടിയേറ്റക്കാരില്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പരിഗണന നല്‍കണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. ട്രമ്പിന്റെ നിര്‍ദിഷ്ട മതിലിന് 1.3 ബില്യണ്‍ മുതല്‍ രണ്ടു ബില്യണ്‍ ഡോളര്‍ വരെ ലഭ്യമാക്കാനും മധ്യസ്ഥര്‍ പരിശ്രമിക്കുന്നു. റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന സെനറ്റര്‍ റിച്ചാര്‍ഡ് ഷെല്‍ബിയുടെ അഭിപ്രായത്തില്‍ ഒരു ഡീല്‍ ഉണ്ടാകാനുള്ള സാധ്യത 50 - 50 ആണ്. മറ്റൊരു ഷട്ട്ഡൗണ്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിന് ഡെമോക്രാറ്റ് നേതാക്കള്‍ തടസം നില്‍ക്കുകയാണെന്ന് പ്രസിഡന്റ് ട്രമ്പ് കുറ്റപ്പെടുത്തി.

Other News

 • ഷെറിന്റെ മരണം: വെസ്ലി മാത്യൂസ് ദത്തുപുത്രിയെ നിരന്തരം ഉപദ്രവിച്ചിരിക്കാമെന്ന് പുതിയ കോടതി രേഖ
 • അമേരിക്കയിലക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒറ്റപ്പെട്ടു പോയ രണ്ട് ഇന്ത്യക്കാരെ ബോര്‍ഡര്‍ പട്രോള്‍ പിടികൂടി
 • പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ തെ​ളി​യി​ക്കാ​ൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന്‌ അ​റ്റോ​ണി ജ​ന​റ​ൽ വി​ല്യം ബാ​ർ
 • മള്ളറുടെ പൂര്‍ണ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ ഹൗസ് കമ്മിറ്റി ഉത്തരവ് നല്‍കി
 • യു.എസ് - മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തോക്കിന്‍മുനയില്‍ തടഞ്ഞ് വലതുപക്ഷ തീവ്രവാദികള്‍
 • മള്ളര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത്; ക്രിമിനല്‍ ഗൂഢാലോചന കണ്ടെത്താനായില്ല, നീതിനിര്‍വഹണം തടസപ്പെടുത്തിയോ എന്ന കാര്യത്തില്‍ അവ്യക്ത
 • അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ ജനസംഖ്യ കുറയുന്നു; ഒരു പതിറ്റാണ്ടിനിടെ ഇതാദ്യം
 • ന്യൂ​യോ​ർ​ക്​ ടൈം​സി​നും വാ​ൾ​സ്​​ട്രീ​റ്റ്​ ജേ​ണ​ലി​നും പു​ലി​റ്റ്​​സ​ർ പു​ര​സ്​​കാ​രം
 • കശാപ്പ് ചെയ്ത് നാലു മണിക്കൂര്‍ കഴിഞ്ഞ പന്നികളുടെ തലച്ചോറിന് ഭാഗിക പുനര്‍ജീവന്‍ നല്‍കി ശാസ്ത്രജ്ഞര്‍
 • ഡെന്‍വര്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആശങ്ക ഉയര്‍ത്തിയ കൗമാരപ്രായക്കാരിയെ മരിച്ച നിലയില്‍ കണ്ടത്തി
 • കെ.എം.മാണിയെ ഹൂസ്റ്റണില്‍ അനുസ്മരിച്ചു
 • Write A Comment

   
  Reload Image
  Add code here