പശുക്കള്‍ക്കല്ല മനുഷ്യര്‍ക്കാണ് പ്രഥമ പരിഗണ നല്‍കേണ്ടതെന്ന് സച്ചിന്‍ പൈലറ്റ്; മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പരോക്ഷ വിമര്‍ശനം

Sun,Feb 10,2019


ബെംഗ്ലൂരു: പശു വിഷയത്തേക്കാള്‍ മനുഷ്യര്‍ക്കെതിരേ നടക്കുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടിയിരുന്നതെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പശുക്കളെ അനധികൃതമായി കടത്തിയതിനും , കശാപ്പു ചെയ്തതിനും നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം അഞ്ചു പേര്‍ക്കെതിരേ നടപടി എടുത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ സര്‍ക്കാരായിരുന്നുവെങ്കില്‍ ഈ വിഷയത്തില്‍ പ്രതികരണം മറ്റൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനഭംഗം നടത്തുന്ന ആളുകള്‍ക്കെതിരേ കടുത്ത നിയമ നിര്‍മാണം നടത്തണമെന്നാണ് തന്റെ വ്യക്തപരമായ അഭിപ്രായമെന്ന് സച്ചിന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരേ മനുഷ്യത്വരഹിതമായി പെരുമാറുന്നവര്‍, മറ്റുള്ളവരുടെ അന്തസ് ഹനിക്കുന്നവര്‍ എന്നവര്‍ക്കേതിരയും കര്‍ശന നിയമ നിര്‍മാണം നടത്തണം. പവിത്രമായി കരുതുന്ന മൃഗങ്ങളെ സംരക്ഷിക്കുക തന്നെ വേണം. എന്നാല്‍, ഏതു വിഷയത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ പശുവിന്റെ കാര്യത്തേക്കാള്‍, മനുഷ്യരുടെ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാമായിരുന്നു എന്നാണ് താന്‍ വീക്ഷിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.
എന്‍.എസ്.എ നിയമപ്രകാരം അഞ്ചു പേര്‍ക്കെതിരേ കേസെടുത്ത മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും വിമര്‍ശിച്ചു.

Other News

 • വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ തെറ്റായി നൽകി; സ്മൃതി ഇറാനിക്കെതിരെ കേസ്
 • ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഗലെ ചൈന സന്ദർശിക്കുന്നു; മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തും
 • ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂർ
 • ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം; സുപ്രീംകോടതിയിൽ അടിയന്തിര സിറ്റിങ്
 • 100 പൈലറ്റുമാര്‍ ഉള്‍പ്പെടെ 500 ജറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജറ്റ്
 • ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ആഭ്യന്തര പോരാട്ടം രൂക്ഷം; ഇന്ത്യക്കാരോട് എത്രയും വേഗം നഗരം വിടാന്‍ സുഷമ സ്വരാജ് ആവശ്യപ്പെട്ടു
 • കാല്‍ നൂറ്റാണ്ടിനു ശേഷം മുലായവും മായാവതിയും ഒരേ വേദിയില്‍; പരസ്പരം പ്രശംസിക്കാന്‍ ഇരുവരും മടിച്ചില്ല
 • കര്‍ക്കറെയ്‌ക്കെതിരായ സാധ്വി പ്രഗ്യ സിംഗിന്റെ പരാമര്‍ശം ബി.ജെ.പി യെ വെട്ടിലാക്കി; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയുന്നുവെന്ന് സാധ്വി
 • അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു
 • ഇന്ത്യയിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ ഇനി ഉയരത്തില്‍ കവച്ചു വയ്ക്കാന്‍ സാധ്യതയില്ല
 • പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സി​പി​എം പി​ബി അം​ഗ​വും റാ​യ്ഗ​ഞ്ചി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് സ​ലിം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആ​ക്ര​മണം
 • Write A Comment

   
  Reload Image
  Add code here