ന്യൂയോര്‍ക്കിലെ പ്രമുഖമായ ഒരു റോഡിന്റെ പേര് മുഹമ്മദ് അലി ജിന്ന വേ എന്നാക്കി പുനര്‍ നാമകരണം ചെയ്തു; അമേരിക്കയിലെ പാക്കിസ്ഥാനികള്‍ ആഹ്ലാദത്തില്‍

Sun,Feb 10,2019


ന്യൂയോര്‍ക്ക്: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റതിനു ശേഷം , ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നു പറഞ്ഞ് അവര്‍ക്കുള്ള സാമ്പത്തിക സഹായം തടഞ്ഞുവച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അമേരിക്കയിലുള്ള പാക്കിസ്ഥാന്‍ വംശജര്‍ ഇവിടുത്തെ രാഷ്ട്രീയ മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂയോര്‍ക്കിലെ ഒരു പ്രമുഖ റോഡിന്റെ പുനര്‍നാമകരണം. ബ്രൂക്ക്‌ലിനിലെ കൂണി ഐലന്‍ഡ് അവന്യു ഇനി മുതല്‍ മുഹമ്മദ് അലി ജിന്ന വേ എന്നായിരിക്കും അറിയപ്പെടുക.
പാക്കിസ്ഥാന്‍ രാഷ്ട്രപിതാവിന്റെ പേരില്‍ ഒരു റോഡിന്റെ നാമകരണമുണ്ടായത് അമേരിക്കയിലെ പാക്കിസ്ഥാന്‍ വംശജരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി അവര്‍ കാലങ്ങളായി പരിശ്രമിച്ചു വരികയായിരുന്നു. ലിറ്റില്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെടുന്ന കൂണി ഐലന്‍ഡിന്റെ പേര് ഭാവിയില്‍ ലിറ്റില്‍ പാക്കിസ്ഥാന്‍ എന്നു മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവിടെ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ മൊഹ്‌സിന്‍ സഹിര്‍ പറഞ്ഞു.
എണ്‍പതുകള്‍ മുതലാണ് ഇവിടം പാക്കിസ്ഥാന്‍ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയത്. പാക്കിസ്ഥാനില്‍ കിട്ടുന്ന എന്തും ഇവിടെ ലഭ്യമാണ്. പാക്കിസ്ഥാന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ തരത്തിലുമുള്ള കടകള്‍ ഇവിടെയുണ്ട്. റോഡിന്റെ പുനര്‍നാമകരണം ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ജിന്നയുടെ പേരിലുള്ള റോഡ് യാഥാര്‍ഥ്യമായത്.

Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here