ഇന്റര്‍നെറ്റ് സേവനം അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കുമെന്ന് ഇന്ത്യ; സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്പും

Mon,Feb 11,2019


ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള വിദേശ കമ്പനികളെ ഒഴിവാക്കി ചൈന സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ സംരക്ഷിച്ചതുപോലെ, ആമസോണ്‍.കോം, ഫെയ്‌സ്ബുക്ക് തുടങ്ങിയ അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കി തല്‍ സ്ഥാനത്ത് ആഭ്യന്തര ടെക്ക് കമ്പനികളെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
രാജ്യത്തിന്റെ ഇന്‍ര്‍നെറ്റ് പോളിസി ശക്തിപ്പെടുത്തി ഇന്ത്യന്‍ കമ്പനികളെ 'ആഗോള ചാമ്പ്യന്‍മാരാകാന്‍' പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്‍ പറഞ്ഞു.
ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ കര്‍ശനമായ ഇന്റര്‍നെറ്റ് പോളിസി എടുക്കുന്നതിനും വിദേശ ഇന്‍ര്‍നെറ്റു കമ്പനികളുടെ ഉപയോഗം മൂലം ജനങ്ങളില്‍ 'ധാര്‍മിക മൂല്യച്യുതി' തടയാനും ചൈനയുടെ കാഴ്ചപ്പാട് പിന്‍തുടരുന്നതായി ടാന്‍സാനിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹാരിസണ്‍ മ്വേക്കിംബെ പറഞ്ഞു.
യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്ത് ഇന്റ്‌നെറ്റ് കമ്പനികള്‍ തമ്മില്‍ ഒരു പ്രത്യേക യുദ്ധം തന്നെയുണ്ട്. പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ഹുവായ് ഗിയറില്‍ വ്യക്തകളുടെ സെന്‍സിറ്റീവായ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഡിസംബറില്‍, ചെക്ക് റിപ്പബ്ലിക്കിന്റെ ഉയര്‍ന്ന സൈബര്‍ സുരക്ഷാ ഏജന്‍സി, മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം രാജ്യത്തിന്റെ പ്രസിഡന്റ് മിലോസ് സെമാന്‍ ഈ കണ്ടെത്തലുകളെ വിമര്‍ശിക്കുകയാണുണ്ടായത്. കഴിഞ്ഞ മാസം, അദ്ദേഹം ഹുവാവെയുടെ രണ്ട് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കൊപ്പം പ്രാഗിലെ കോട്ടയുടെ ഒരു പര്യടനം നടത്തുകയും ചെയ്തു. ഒപ്പം 'ഹുവാവെ ചാരപ്പണി ആരോപണങ്ങളുടെ ചരിത്രം' എന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. അതേ സമയം ചെക് ഏജന്‍സികളും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഇത്തരം ആരോപണങ്ങളും മുന്നറിയിപ്പുകളും ഗൗരവമായി എടുക്കണം എന്നാണ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിസ് അഭിപ്രായപ്പെട്ടത്. ബാബീസിന്റെ ഒരു വക്താവ് ഈ കാഴ്ചപ്പാടുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റ് സെമാന്റെ ഓഫീസ് ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Other News

 • അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
 • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
 • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
 • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
 • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
 • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
 • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • Write A Comment

   
  Reload Image
  Add code here