വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു

Mon,Feb 11,2019


ലൊകാന ( ഇറ്റലി ): വെറും ഒരു ഡോളര്‍ കൊടുത്താല്‍ താമസിക്കാന്‍ വീട് കിട്ടും. എല്ലായിടത്തും ചുറ്റിക്കറങ്ങാന്‍ പതിനായിരം ഡോളര്‍...ദമ്പതികളായി താമസിച്ച് കുട്ടി പിറന്നാല്‍ ഒരു കുട്ടിക്ക് ആയിരം ഡോളര്‍ സമ്മാനം..കേട്ടാല്‍ ആരും മോഹിച്ചുപോകുന്ന കൗതുകരമായ വാഗ്ദാനങ്ങള്‍...സത്യമാണ്. ഇറ്റലിയിലെ ലൊകാന എന്ന ഗ്രാമത്തിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഈ ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ക്ക് മൂന്ന് കൊല്ലത്തേക്ക് ജീവിക്കാന്‍ 10,000 ഡോളര്‍ സമ്മാനമായി നല്‍കുമെന്നാണ് ഇവിടുത്തെ മേയര്‍ ജിയോവാന്നി മറ്റിയറ്റ് വാഗ്ദാനം ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്ത് നിന്നും നിരവധി പേര്‍ കൂട്ടത്തോടെ മാറിത്താമസിക്കുകയും ഇവിടുത്തെ ജനസംഖ്യ ചുരുങ്ങിച്ചുരുങ്ങി വരുകയും ചെയ്യുന്ന വിഷമാവസ്ഥ പരിഹരിക്കുന്നതിനാണ് മേയര്‍ ഈ സുന്ദര വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ലൊകാനയിലെ ജനസംഖ്യ 1900 ത്തിന്റെ തുടക്കത്തില്‍ 7000പേരായിരുന്നുവെങ്കില്‍ നിലവില്‍ അത് വെറും 1500 പേരായി ചുരുങ്ങിയിരിക്കുകയാണ്. വന്‍കിട ഫാക്ടറികളിലേക്ക് തൊഴില്‍ തേടി ജനങ്ങള്‍ നാടുവിട്ടതും ജനസംഖ്യ ഗണ്യമായി കുറയുന്നതിനു കാരണമായി. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ ഇവിടെ വച്ച് കുട്ടിക്ക് ജന്മമേകുന്നവര്‍ക്കും ബിസിനസ് ആരംഭിക്കുന്നവര്‍ക്കും പലവിധ ആനുകൂല്യങ്ങളാണ് അധികൃതര്‍ സമ്മാനമായി നല്‍കുന്നത്. നിലവില്‍ ഇറ്റലിയില്‍ ജീവിക്കുന്ന ഇറ്റലിക്കാരോട് അല്ലെങ്കില്‍ വിദേശികളോട് ആയിരുന്നു ആദ്യം ജിയോവാന്നി ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ളവര്‍ക്ക് മുന്നിലും ഗവര്‍ണര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ്.
നിലവില്‍ ഈ പ്രദേശത്ത് യുവജനങ്ങളായ ദമ്പതികളും കുട്ടികളും ചുരുങ്ങി വരുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ഷോപ്പുകളും റസ്റ്റോറന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടച്ച് പൂട്ടാനും നിര്‍ബന്ധിതമായിട്ടുണ്ട്. എന്തിനേറെ സ്‌കൂള്‍ പോലും അടച്ചുപൂട്ടേണ്ട ദുരവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇവിടെ 40 പേര്‍ മരിച്ചു. എന്നാല്‍ ജനന നിരക്ക് വെറും 10 ആയിരുന്നു. ഇതേ അനുപാതമായിരുന്നു മുന്‍വര്‍ഷങ്ങളിലും ഇവിടെ ദൃശ്യമായിരുന്നത്. ഇതു പോലെ തന്നെ ഇവിടുത്തെ പിഡ്മോണ്ട് ടൗണായ ബോര്‍ഗോമെസാവല്ലെയും പുതിയ താമസക്കാരെ ആകര്‍ഷിക്കുന്നതിനായി അവിശ്വസനീയമായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇത് പ്രകാരം ഇവിടെ വച്ച് കുട്ടി പിറക്കുന്നവര്‍ക്ക് 1000 ഡോളര്‍ നല്‍കുന്നതായിരിക്കും. അതു പോലെ ഇവിടെ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് 2288 ഡോളറായിരിക്കും നല്‍കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയിലുള്ള ഇറ്റാലിയന്‍ പ്രദേശമായ ഇവിടെ ഉപേക്ഷിക്കപ്പെട്ട പോയ കോട്ടേജുകള്‍ ഇവിടേക്ക് വരുന്ന നവാഗതര്‍ക്കായി വെറും ഒരു ഡോളറിനാണ് ലഭ്യമാക്കുന്നത്. ഇതിന് പുറമെ കേടായ കെട്ടിടങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നന്നാക്കി ലഭ്യമാക്കാനും പദ്ധതിയുണ്ട്. പ്രകൃതി മനോഹരമായ സിസിലിയന്‍ ഗ്രാമമായ സാംബുകയും വെറും 90 പെന്‍സിന് പ്രോപ്പര്‍ട്ടികള്‍ ലഭ്യമാക്കി പുതിയവരെ ആകര്‍ഷിക്കുന്നുണ്ട്.

Other News

 • ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ കൗമാരപ്രായക്കാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാവില്ല; പൗരത്വം റദ്ദാക്കുന്നു
 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയെയും പാക്കിസ്ഥാനെയും പഴി ചാരുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനീസ് മീഡിയ
 • ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍; പാക്കിസ്ഥാന്‍ കോടതി വിധി റദ്ദാക്കണം, കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണം
 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • Write A Comment

   
  Reload Image
  Add code here