"ഞങ്ങള്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നത് ആധുനികമായ സാങ്കേതികവിദ്യയും സംവിധാനങ്ങളുമായാണ്. ചന്ദ്രോപരിതലത്തില്‍ സാധ്യമാവുന്ന കൂടുതല്‍ സ്ഥലങ്ങളില്‍ പര്യവേഷണങ്ങള്‍ നടത്തുന്നതിനും ഒപ്പം അവിടെ താമസം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈയാഴ്ച തന്നെ ആരംഭിക്കുകയാണ്. പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ സംരംഭകരെയും ചന്ദ്രനില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവരെയും കൂടി ആലോചനകള്‍ക്കായി നാസ ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ട്," ബ്രൈഡൻസ്റ്റീൻ അറിയിച്ചു.
ഇതിനകം തന്നെ ചന്ദ്രനിലേക്ക് പര്യവേഷണത്തിനും ജീവിതാവശ്യങ്ങള്‍ക്കും ഉള്ള ചരക്കുകള്‍ എത്തിക്കുന്നതിന് ഒമ്പത് കാര്‍ഗോ കമ്പനികളുമായി നാസ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. "അന്തിമലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനൊപ്പം ഭൗമോപരിതലത്തില്‍ നിന്ന് ചന്ദ്രനിലേക്ക് പോയി വരുന്നതിനുള്ള നടപടികളും ഞങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്കണക്കിന് ആളുകള്‍ ഈ ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാനായി കാത്തിരിക്കുകയാണ്. ഒപ്പം തന്നെ ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കാനുള്ള പരീക്ഷണങ്ങളില്‍ വ്യാപൃതരാകുന്നതിന് ഞങ്ങളെ സഹായിക്കുകയും വേണം- ബ്രൈഡൻസ്റ്റീൻ കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു." />

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യ൪; ഇക്കുറി സ്ഥിരതാമസത്തിന്

Mon,Feb 11,2019


നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്നതിന് ഒരുങ്ങുകയാണ്, ഇക്കുറി സ്ഥിരതാമസത്തിന്.
ചന്ദ്രനില്‍ ജീവിക്കുന്നതിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഏറ്റവു മികച്ച പദ്ധതികളും ഗവേഷണങ്ങളും സംഘടിപ്പിക്കുന്ന അമേരിക്കന്‍ വ്യവസായ രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിയെന്നറിയപ്പെടുന്ന നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡൻസ്റ്റീൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഭൗമ ഭ്രമണ പഥത്തിനുമപ്പുറം മനുഷ്യരെ അധിവസിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുഎസ് കോണ്‍ഗ്രസും അംഗീകാരം നല്‍കിയതിന്റെ പ്രതികരണമായാണ് ചന്ദ്രനിലേക്ക് വീണ്ടും ഗവേഷകരെ അയക്കുന്ന കാര്യം ബ്രൈഡൻസ്റ്റീൻ സ്ഥിരീകരിച്ചത്.
ഭാവി പരിപാടികളും ലക്ഷ്യങ്ങളും സംബന്ധിച്ച് നാസ പ്രസിദ്ധീകരിച്ച ദീര്‍ഘമായ കുറിപ്പില്‍ ചന്ദ്രനിലേക്ക് വീണ്ടും ബഹിരാകാശ യാത്രികരെ അയക്കുമെന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം മാനവികചരിത്രത്തില്‍ ആദ്യമായി ചൊവ്വയിലും മനുഷ്യന്റെ കാല്‍പ്പാടുകള്‍ പതിപ്പിക്കുമെന്നും അവകാശപ്പെടുന്നു. അമേരിക്കയുടെ പ്രയത്‌നം ഇനി ചന്ദ്രനില്‍ മനുഷ്യരെ അധിവസിപ്പിക്കുന്നതിനുവേണ്ടിയായിരിക്കുമെന്നും കുറിപ്പിലൂടെ ബ്രൈഡൻസ്റ്റീൻ അവകാശപ്പെട്ടു.
"ജീവിതം മുഴുവന്‍ നാസയെ പിന്തുണക്കുന്നയാള്‍ എന്നനിലയില്‍ ചന്ദ്രനില്‍ മനുഷ്യരെ താമസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് അതിയായ ആവേശമുണ്ട്. വീണ്ടും ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കുന്നതു സംബന്ധിച്ച വാര്‍ത്തകളോട് ചിലര്‍ പ്രതികരിക്കുന്നത് സംശയത്തോടെയാണ്. അമ്പതുകൊല്ലം മുമ്പ് ഞങ്ങള്‍ ചെയ്തതില്‍ കൂടുതലൊന്നും വീണ്ടും ചെയ്യാന്‍ കഴിയില്ല എന്ന ധാരണയാണ് അവര്‍ക്ക്. അവരോട് വ്യക്തമാക്കാനുള്ളത് ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം പഴയതല്ല എന്നാണ്," ബ്രൈഡൻസ്റ്റീൻ എഴുതി.
"ഞങ്ങള്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നത് ആധുനികമായ സാങ്കേതികവിദ്യയും സംവിധാനങ്ങളുമായാണ്. ചന്ദ്രോപരിതലത്തില്‍ സാധ്യമാവുന്ന കൂടുതല്‍ സ്ഥലങ്ങളില്‍ പര്യവേഷണങ്ങള്‍ നടത്തുന്നതിനും ഒപ്പം അവിടെ താമസം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈയാഴ്ച തന്നെ ആരംഭിക്കുകയാണ്. പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ സംരംഭകരെയും ചന്ദ്രനില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവരെയും കൂടി ആലോചനകള്‍ക്കായി നാസ ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ട്," ബ്രൈഡൻസ്റ്റീൻ അറിയിച്ചു.
ഇതിനകം തന്നെ ചന്ദ്രനിലേക്ക് പര്യവേഷണത്തിനും ജീവിതാവശ്യങ്ങള്‍ക്കും ഉള്ള ചരക്കുകള്‍ എത്തിക്കുന്നതിന് ഒമ്പത് കാര്‍ഗോ കമ്പനികളുമായി നാസ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. "അന്തിമലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനൊപ്പം ഭൗമോപരിതലത്തില്‍ നിന്ന് ചന്ദ്രനിലേക്ക് പോയി വരുന്നതിനുള്ള നടപടികളും ഞങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്കണക്കിന് ആളുകള്‍ ഈ ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാനായി കാത്തിരിക്കുകയാണ്. ഒപ്പം തന്നെ ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കാനുള്ള പരീക്ഷണങ്ങളില്‍ വ്യാപൃതരാകുന്നതിന് ഞങ്ങളെ സഹായിക്കുകയും വേണം- ബ്രൈഡൻസ്റ്റീൻ കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here