വിദ്യാഭ്യാസ വായ്പ; തിരിച്ചടവ് മുടങ്ങുമ്പോള്‍ കോളജുകള്‍ക്കും ബാധ്യത ഏര്‍പ്പെടുത്തുന്ന സംവിധാനം വൈറ്റ്ഹൗസ് പരിഗണിക്കുന്നു

Wed,Mar 13,2019


വാഷിംഗ്ടണ്‍ ഡി സി: കോളജ് വിദ്യാഭ്യാസത്തിന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് വായ്പ എടുത്ത ശേഷം വിദ്യാര്‍ഥികള്‍ അതു തിരിച്ചടിക്കാതെ വരുന്ന സാഹചര്യം എങ്ങിനെ മറികടക്കുമെന്ന് ട്രമ്പ് ഭരണകൂടം ആലോചിച്ചു വരുന്നു. തിരിച്ചടവ് മുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ പഠിച്ച കോളജും, യൂണിവേഴ്‌സിറ്റിയും ഈ സാമ്പത്തികബാധ്യതയുടെ പങ്ക് വഹിക്കേണ്ടി വരുന്ന സാധ്യത വൈറ്റ്ഹൗസ് പരിഗണിച്ചു വരികയാണ്. നികുതിദായകരുടെ ഫണ്ട് ലഭിക്കുന്ന പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങളെ സ്റ്റുഡന്റ് ലോണ്‍ റിസ്‌ക് ഷെയറിംഗ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്ന വിധം എഡ്യൂക്കേഷണല്‍ ഫിനാന്‍സ് സംവിധാനം രൂപപ്പെടുത്തുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ബജറ്റ് നിര്‍ദേശത്തില്‍ വൈറ്റ്ഹൗസ് സൂചന നല്‍കി.
ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് അടുത്തു തന്നെ ഉണ്ടായേക്കാവുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയേക്കുമെന്ന് കരുതപ്പെടുന്നു. ഇതുസംബന്ധിച്ച കരടു നിര്‍ദേശത്തിന് അവസാന രൂപമായിട്ടില്ല. ഭരണകൂടം തന്നെ ഇത്തരമൊരു നിര്‍ദേശം കൊണ്ടുവരണമോ അല്ലെങ്കില്‍ കോണ്‍ഗ്രസ് ഈ വിഷയം എടുക്കണമോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട രേഖ ഇവാന്‍ക ട്രമ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കപ്പെടുന്നത്. ഫെഡറല്‍ റിസര്‍ച്ച് ഫണ്ടിംഗും, കാമ്പസുകളിലെ ഫ്രീ സ്പീച്ചുമൊക്കെ പരിമതപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസവും, സ്റ്റുഡന്റ് ലോണും സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന 1965 ലെ ഹയര്‍ എഡ്യൂക്കേഷന്‍ ആക്ടില്‍ കാലോചിത മാറ്റം വരുത്തുന്നതു സംബന്ധിച്ച് സെനറ്റിലെയും, ഹൗസിലെയും എഡ്യൂക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരം കൂടിയാണിത്.
റിസ്‌ക് ഷെയറിംഗ് സംബന്ധിച്ച കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ ഭിന്നിച്ചു നില്‍ക്കുകയാണ്. അതേസമയം, സെനറ്റിലെ എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍മാനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ലമാര്‍ അലക്‌സാണ്ടര്‍ ഇതിനെ പിന്തുണയ്ക്കുന്നു. ഏതെങ്കിലും വര്‍ഷത്തില്‍ ഒരു കോളജിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് നിശ്ചിത ശതമാനത്തില്‍ കൂടുതലായാല്‍ പ്രസ്തുത കോളജിന് ഫെഡറല്‍ ഫണ്ടിംഗ് നഷ്ടപ്പെടുന്ന സംവിധാനം നിലവിലുണ്ട്. ഇതിനു പകരം എല്ലാ കോളജുകള്‍ക്കും ഒരേപോലെ ബാധകമാകുന്ന വിധത്തില്‍ ബാധ്യതാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് യാഥാസ്ഥിതികരുടെ പക്ഷം.
നിലവില്‍ ഫെഡറല്‍ വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ഥിക്ക് മാത്രമാണ് അതിന്റെ തിരിച്ചടവില്‍ ബാധ്യതയുള്ളത്. ഒരു തൊഴില്‍ കണ്ടെത്തുന്ന വിധത്തില്‍ പ്രസ്തുത വിദ്യാര്‍ഥിയെ മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിഞ്ഞോ എന്നത് പരിഗണിക്കപ്പെടുന്നില്ല. വിദ്യാര്‍ഥി വായ്പ മുടക്കിയാല്‍ നികുതിദായകര്‍ അതിന്റെ ഭാരം കൂടി വഹിക്കേണ്ടി വരുന്നു. എന്നാല്‍, വായ്പാ കുടിശിക ഭാഗികമായോ പൂര്‍ണമായോ വിദ്യാഭ്യാസ സ്ഥാഥാപനങ്ങള്‍ അടയ്ക്കണമെന്ന നിബന്ധന വന്നാല്‍ നിലവാരം കുറഞ്ഞ പ്രോഗ്രാമുകള്‍ അവര്‍ അവസാനിപ്പിക്കുമെന്നും, തിരിച്ചടവിന് സാധ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അവര്‍ തയാറാകുമെന്നും റിസ്‌ക് ഷെയറിംഗിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു.
പക്ഷേ, കോളജുകളും യൂണിവേഴ്‌സിറ്റികളും പറയുന്നത് മറ്റൊന്നാണ്. ഈ സംവിധാനം നടപ്പിലാക്കിയാല്‍ കുറഞ്ഞ വരുമാനക്കാരായ വിദ്യാര്‍ഥികളെ അകറ്റി നിറുത്താനാകും സ്ഥാപനങ്ങള്‍ ശ്രമിക്കുകയെന്നും ചരിത്രപരമായ കറുത്ത വര്‍ഗക്കാര്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനങ്ങളെയും, ലാഭം നോക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും അത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ റിസക് ഷെയറിംഗ് ഗുണത്തേക്കാള്‍ ദോഷം ചെയ്യാനാണ് സാധ്യതയെന്ന് അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എഡ്യൂക്കേഷന്റെ ഡയറക്ടര്‍ ജോനാഥന്‍ ഫാന്‍സ്മിത്ത് ചൂണ്ടിക്കാട്ടി.

Other News

 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയയപ്പു നല്‍കി
 • ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ലീല മാരേട്ട്
 • വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
 • ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌
 • നി​യോ​മി റാ​വു ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി ജ​ഡ്​​ജി
 • 737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തുമെന്ന് ബോയിംഗ് കമ്പനി
 • ആണവ പരീക്ഷണം; കിം വാക്കു പാലിക്കുമെന്ന് കരുതുന്നതായി മൈക്ക് പോമ്പിയോ
 • സി.ബി.എസിന്റെ ടാലന്റ് ഷോ 'വേള്‍ഡ് ബെസ്റ്റില്‍' ചിന്ന ഇന്ത്യന്‍ സംഗീതവാദ്യ പ്രതിഭ കിരീടം നേടി; കീശയിലാക്കായത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
 • 'സമാധാനത്തിനുള്ള സുവര്‍ണാവസരം അമേരിക്ക നഷ്ടപ്പെടുത്തി '; നിരായുധീകരണ ചര്‍ച്ചകള്‍ നിറുത്തി മിസൈല്‍ പരീക്ഷണം തുടര്‍ന്നേക്കും: ഉത്തരകൊറിയ
 • Write A Comment

   
  Reload Image
  Add code here