മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

Thu,Mar 14,2019


ന്യൂഡല്‍ഹി: മുന്‍ എഐസിസി സെക്രട്ടറിയും മുന്‍വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ രാജ്യദ്രോഹ നടപടികളോടുള്ള വിയോജിപ്പും നരേന്ദ്രമോഡിയുടെ വികസന കാഴ്ചപ്പാടിനോടുള്ള യോജിപ്പും മൂലമാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ചേരുന്നതെന്ന് ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.
തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു.
കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കന്‍ പറഞ്ഞു.
മുമ്പ് തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംസ്ഥാന നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വ മോഹം നടന്നില്ല. തൃശൂരിലെത്തിയ ടോം വടക്കനെ പ്രവര്‍ത്തകര്‍ കൂവലോടെ വരവേറ്റതും വാര്‍ത്തയായിരുന്നു.

Other News

 • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
 • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • വിടപറഞ്ഞത് ഗോവന്‍ രാഷ്ട്രീയത്തിലെ അതികായന്‍
 • മനോഹര്‍ പരീക്കറുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനജിയില്‍; പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുക്കും
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ അന്തരിച്ചു
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയോട് കഴിയുന്നത്ര സംയമനം പുലര്‍ത്താന്‍ ഇന്ത്യ
 • സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധിയും യോഗയും
 • യു.എന്‍ രക്ഷാസമിതി അംഗത്വം വാഗ്ദാനം ചെയ്യപ്പെടുകയോ ഇന്ത്യ അത് നിരസിക്കുകയോ ചെയ്തിട്ടില്ല; 1955 ല്‍ നെഹ്‌റു ലോക്‌സഭയില്‍ മറുപടി നല്‍കി
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നു
 • Write A Comment

   
  Reload Image
  Add code here