കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് എ മഞ്ജു ബിജെപിയില്‍ചേര്‍ന്നു; ഹസനില്‍ സ്ഥാനാര്‍ത്ഥിയാകും

Thu,Mar 14,2019


ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ മഞ്ജു ബിജെപിയില്‍ചേര്‍ന്നു.
സംസ്ഥാന നിയമസഭയില്‍ മൂന്നു തവണ എംഎല്‍എയായ മഞ്ജു ബിജെപി ടിക്കറ്റില്‍ ഹസനില്‍ മല്‍സരിക്കുമെന്നാണ് വിവരം. മഞ്ജു അനുയായികളുടെ യോഗവും വിളിച്ചു. കര്‍ണാടകയിലെ 28 സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
അഞ്ച് വര്‍ഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എംഎല്‍എമാരാണെന്ന റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരിയില്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പടുത്തപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുകയുമുണ്ടായി. ഇതിനുശേഷമാണ് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പില്‍ ഹസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂര്‍, ഷിമോഗ, ഉത്തര കന്നഡ, വിജയപുര എന്നീ എട്ട് സീറ്റുകളിലാണ് ജെഡിഎസ് മല്‍സരിക്കുന്നത്. 20 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും.

Other News

 • കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് യെഡ്യൂരപ്പ
 • വിമാനത്താവളത്തിലേക്കുപോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അഞ്ചുമരണം
 • വാരാണസിയില്‍ ഉജ്ജ്വല വരവേല്‍പ്പ് ; വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച് മോഡി
 • നേപ്പാളിലെ ഇരട്ട സ്‌ഫോടനം: മരണ സംഖ്യ നാലായി
 • നിക്ഷേപം നടത്തിയ 11 ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് നോട്ടീസ് അയച്ചു
 • മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കാര്യം നോക്കി ; ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കായി: രാഹുല്‍ ഗാന്ധി
 • അമ്മയുടെ കാല്‍ തൊട്ട് വന്ദിച്ച് മോഡി അനുഗ്രഹം തേടി
 • രണ്ടാം മോഡി മന്ത്രി സഭയുടെ സത്യ പ്രതിജ്ഞ മെയ് 30 വൈകിട്ട് ഏഴരയ്ക്ക്
 • ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ അമ്മ പിഞ്ചുകുഞ്ഞുങ്ങളെ ബിയര്‍ കുപ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി
 • പ്രധാനമന്ത്രി മോഡിക്ക്പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭിനന്ദനം
 • ജറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജ്യം വിടുന്നത് തടഞ്ഞു
 • Write A Comment

   
  Reload Image
  Add code here