അവസാനം ബോയിംഗും സമ്മതിച്ചു; 737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, സര്‍വീസിലുള്ള 371 വിമാനങ്ങളും നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കിയതായി കമ്പനി

Thu,Mar 14,2019


വാഷിംഗ്ടണ്‍ ഡി സി: എത്യോപ്യന്‍ വിമാനദുരന്തവുമായി ബന്ധപ്പെട്ടു ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 737 മാക്‌സ് വിമാനങ്ങള്‍ ആഗോള തലത്തില്‍ നിലത്തിറക്കാന്‍ ബോയിംഗ് കമ്പനി നിര്‍ദേശം നല്‍കി. അമ്പതോളം രാജ്യങ്ങളിലായി ഈ ശ്രേണിയില്‍ പെട്ട 371 വിമാനങ്ങളാണ് സര്‍വിസീല്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. പുതിയ തെളിവുകളും, സാറ്റലൈറ്റ് ഡാറ്റകളുമാണ് വിമാനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിന്‌സ്‌ട്രേഷന്‍ (എഫ്.എ.എ)അറിയിച്ചു.
മാര്‍ച്ച് പത്തിന് എത്യോപ്യയില്‍ തകര്‍ന്ന വിമാനവും, ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനവും സമാന സ്വാഭാവമാണ് കാണിച്ചതെന്ന് തെളിവുകള്‍ ലഭിച്ചതായി എഫ്.എ.എ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന്‍ ഇവെല്‍ പറഞ്ഞു. രണ്ട് ദുരന്തങ്ങളിലും ഉള്‍പ്പെട്ട ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ പുതിയതായി സര്‍വീസില്‍ ചേര്‍ന്നവയായിരുന്നു. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകമാണ് രണ്ടു വിമാനങ്ങളും തകര്‍ന്നത്.
737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വസമുണ്ടെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ഇക്കാര്യം ആവര്‍ത്തിച്ച ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ നിര്‍ദേശിച്ചതെന്ന് ബോയിംഗ് കമ്പനി അറിയിച്ചു. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തക്ക വിധത്തില്‍ സുരക്ഷാ സംവിധാനങ്ങളില്‍ വേണ്ട പരിവര്‍ത്തനം വരുത്തുമെന്നും കമ്പനി സി.ഇ.ഒ ഡെന്നിസ് മ്യുളന്‍ബര്‍ഗ് വ്യക്തമാക്കി.

Other News

 • സിഖുകാരനെ ആക്രമിച്ച യുവാവിന് ലഭിച്ച ശിക്ഷ സിഖ് മതത്തെക്കുറിച്ചുള്ള പഠനവും മൂന്നുവര്‍ഷത്തെ തടവും
 • ഒക്‌ലഹോമയില്‍ ടൊര്‍ണാഡോ; രണ്ടു പേര്‍ കൊല്ലപ്പെട്ടു, വന്‍ നാശം
 • അതിര്‍ത്തി മതില്‍ നിര്‍മിക്കാന്‍ പ്രതിരോധ വകുപ്പിന്റെ ഫണ്ട് വകമാറ്റിയ ട്രമ്പിന്റെ നടപടി കോടതി തടഞ്ഞു
 • സുഷമ സ്വരാജിന്റെ യാത്രയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു കൊടുത്തു
 • ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 ന്
 • ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നിസാരവല്‍ക്കരിച്ച് ട്രമ്പ്; അവര്‍ നിര്‍മിച്ചത് ചെറിയ ആയുധങ്ങളെന്ന്
 • കര്‍ണാടകയില്‍ അട്ടിമറി നീക്കം സജീവം: ഓപ്പറേഷന്‍ താമര; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
 • ഇറാന്‍ ഭീഷണി: കോണ്‍ഗ്രസിനെ മറികടന്ന് സൗദിക്ക് എട്ടു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രമ്പിന്റെ പച്ചക്കൊടി
 • ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിലേക്ക്; വില 2.15 മില്യണ്‍ ഡോളര്‍
 • പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ പെന്റഗണ്‍
 • നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഉണ്ടാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യക്ഷേമ ചെലവുകളും ഇനി മുതല്‍ സ്‌പോണ്‍സര്‍ തിരിച്ചടയ്ക്കണം
 • Write A Comment

   
  Reload Image
  Add code here