വൈറ്റ്ഹൗസിലേക്ക് ഒരു കൈ നോക്കാന്‍ ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റോ ഒ റൂര്‍ക്കും

Thu,Mar 14,2019


ഹൂസ്റ്റണ്‍: അടുത്ത വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേഷനു വേണ്ടി രംഗത്തിറങ്ങുകയാണെന്ന് ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റോ ഒ റൂര്‍ക്ക് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന താരമായി വിലയിരുത്തപ്പെടുന്ന 46 കാരനായ റൂര്‍ക്ക് പ്രചാരണ വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് തന്റെ സ്ഥാനാര്‍ഥിത്വം അറിിയച്ചത്.
കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടെഡ് ക്രൂസിനെതിേേര സെനറ്റിലേക്കു മത്സരിച്ച റൂര്‍ക്ക് ശക്തമായ മത്സരത്തിനു ശേഷമാണ് കീഴടങ്ങിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി ടെക്‌സാസില്‍ ഇത്രയും ശക്തമായ മത്സരം നടത്തിയത് എന്നും പിന്നീട് വിലയിരുത്തലുണ്ടായി.
ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പതിനഞ്ചാമത്തെ സ്ഥാനാര്‍ഥിയാണ് റൂര്‍ക്ക്. ബേര്‍ണി സാന്‍ഡേഴ്‌സ്, അടുത്തു തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഹിതപരിശോധനയില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും ചെറുപ്പക്കാരായ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന റൂര്‍ക്കിന്റെ വരവ് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കപ്പെട്ടേക്കും.

Other News

 • സിഖുകാരനെ ആക്രമിച്ച യുവാവിന് ലഭിച്ച ശിക്ഷ സിഖ് മതത്തെക്കുറിച്ചുള്ള പഠനവും മൂന്നുവര്‍ഷത്തെ തടവും
 • ഒക്‌ലഹോമയില്‍ ടൊര്‍ണാഡോ; രണ്ടു പേര്‍ കൊല്ലപ്പെട്ടു, വന്‍ നാശം
 • അതിര്‍ത്തി മതില്‍ നിര്‍മിക്കാന്‍ പ്രതിരോധ വകുപ്പിന്റെ ഫണ്ട് വകമാറ്റിയ ട്രമ്പിന്റെ നടപടി കോടതി തടഞ്ഞു
 • സുഷമ സ്വരാജിന്റെ യാത്രയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു കൊടുത്തു
 • ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 ന്
 • ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നിസാരവല്‍ക്കരിച്ച് ട്രമ്പ്; അവര്‍ നിര്‍മിച്ചത് ചെറിയ ആയുധങ്ങളെന്ന്
 • കര്‍ണാടകയില്‍ അട്ടിമറി നീക്കം സജീവം: ഓപ്പറേഷന്‍ താമര; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
 • ഇറാന്‍ ഭീഷണി: കോണ്‍ഗ്രസിനെ മറികടന്ന് സൗദിക്ക് എട്ടു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രമ്പിന്റെ പച്ചക്കൊടി
 • ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിലേക്ക്; വില 2.15 മില്യണ്‍ ഡോളര്‍
 • പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ പെന്റഗണ്‍
 • നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഉണ്ടാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യക്ഷേമ ചെലവുകളും ഇനി മുതല്‍ സ്‌പോണ്‍സര്‍ തിരിച്ചടയ്ക്കണം
 • Write A Comment

   
  Reload Image
  Add code here