ന്യൂയോര്‍ക്കിനെ ഒരു കാലത്ത് വിറപ്പിച്ചിരുന്ന ഗംബിനോ കുടുംബത്തിന്റെ തലവനെ വെടിവച്ചു കൊന്നു

Thu,Mar 14,2019


ന്യൂയോര്‍ക്ക്: ഒരു കാലത്ത് ന്യൂയോര്‍ക്ക് നഗരത്തിന്റെ പേടിസ്വപ്‌നമായിരുന്ന ഗംബിനോ കുടുംബത്തിന്റെ ഇപ്പോഴത്തെ തലവന്‍ ഫ്രാങ്ക് കാലിയെ വെടിവച്ചു കൊന്നു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ ടോഡ് ഹില്‍ ഡിസ്ട്രിക്ടിലുള്ള വീടിനു പുറത്തു വച്ചാണ് കാലിക്കു വെടിയേറ്റത്. ആറു തവണ നിറയൊഴിച്ച ശേഷം അജ്ഞാതനായ അക്രമി ഒരു നീല കാറില്‍ സംഭവസ്ഥലത്തു നിന്ന് പലായനം ചെയ്തു.
ന്യൂയോര്‍ക്കിനെ വിറപ്പിച്ചിരുന്ന അഞ്ച് ഇറ്റാലിയന്‍ - യു.എസ് മാഫിയ കുടുംബങ്ങളിലൊന്നാണ് ഗംബിനോ. നഗരത്തില്‍ ഒരു മാഫിയ കുടുംബ തലവന്‍ കൊല്ലപ്പെടുന്നത് 1985 നു ശേഷം ഇതാദ്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗംബിനോ കുടംബത്തിലെ പോള്‍ കാസ്റ്റലാനോയെ 1985 ല്‍ ഒരു റസ്‌റ്റോറന്റിനു സമീപം വച്ച് ജോണ്‍ ഗോട്ടിയുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കൊലപാതകമെന്ന് പറയപ്പെടുന്നു. പിന്നീട് ഗംബിനോ മാഫിയ കുടുംബത്തെ നയിച്ച ഗോട്ടി കൊലപാതക കുറ്റത്തിന് 1992 ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും 2002 ല്‍ ജയിലില്‍ വച്ച് മരിക്കുകയുമായിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ സംഘടിത ക്രിമിനല്‍ ഗ്രൂപ്പായാണ് ഗംബിനോ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഗോട്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഇരുമ്പഴിക്കുള്ളിലായതോടെ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. ഫ്രാങ്കി ബേബി എന്നറിയപ്പെടുന്ന കാലിയാണ് 2015 മുതല്‍ ഗ്രൂപ്പിനെ നയിച്ചിരുന്നത്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ ഒരു ക്രിമിനല്‍ കേസില്‍ കാലി 16 മാസത്തെ തടവിശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Other News

 • സിഖുകാരനെ ആക്രമിച്ച യുവാവിന് ലഭിച്ച ശിക്ഷ സിഖ് മതത്തെക്കുറിച്ചുള്ള പഠനവും മൂന്നുവര്‍ഷത്തെ തടവും
 • ഒക്‌ലഹോമയില്‍ ടൊര്‍ണാഡോ; രണ്ടു പേര്‍ കൊല്ലപ്പെട്ടു, വന്‍ നാശം
 • അതിര്‍ത്തി മതില്‍ നിര്‍മിക്കാന്‍ പ്രതിരോധ വകുപ്പിന്റെ ഫണ്ട് വകമാറ്റിയ ട്രമ്പിന്റെ നടപടി കോടതി തടഞ്ഞു
 • സുഷമ സ്വരാജിന്റെ യാത്രയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു കൊടുത്തു
 • ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 ന്
 • ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നിസാരവല്‍ക്കരിച്ച് ട്രമ്പ്; അവര്‍ നിര്‍മിച്ചത് ചെറിയ ആയുധങ്ങളെന്ന്
 • കര്‍ണാടകയില്‍ അട്ടിമറി നീക്കം സജീവം: ഓപ്പറേഷന്‍ താമര; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
 • ഇറാന്‍ ഭീഷണി: കോണ്‍ഗ്രസിനെ മറികടന്ന് സൗദിക്ക് എട്ടു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രമ്പിന്റെ പച്ചക്കൊടി
 • ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിലേക്ക്; വില 2.15 മില്യണ്‍ ഡോളര്‍
 • പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ പെന്റഗണ്‍
 • നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഉണ്ടാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യക്ഷേമ ചെലവുകളും ഇനി മുതല്‍ സ്‌പോണ്‍സര്‍ തിരിച്ചടയ്ക്കണം
 • Write A Comment

   
  Reload Image
  Add code here