വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെ വിട്ടയക്കുന്ന കാര്യത്തില്‍ അമേരിക്ക നിര്‍ണായക പങ്കു വഹിച്ചു

Thu,Mar 14,2019


ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ പോര്‍ വിമാന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ത്തമാനിനെ കാലതാമസമൊന്നും കൂടാതെ വിട്ടയച്ചത് അവര്‍ ഇന്ത്യയെ പേടിച്ചതു കൊണ്ടാണെന്നു കരുതരുത്. ഇക്കാര്യത്തില്‍ അമേരിക്ക നടത്തിയ നിര്‍ണായക ഇടപെടലാണ് അഭിനന്ദിന്റെ പെട്ടെന്നുള്ള മോചനത്തിന് വഴിതുറന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തുന്നതിന് ഇതാണ് ഏറ്റവും അഭികാമ്യമായ മാര്‍ഗമെന്ന് ഉന്നത മിലിട്ടറി ചാനല്‍ വഴി പാക് പട്ടാളത്തെ അമേരിക്ക ധരിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ മേധാവി ജനറല്‍ ജോസഫ് വോട്ടല്‍ ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവദ് ബജ്വയുമായി സംഭാഷണം നടത്തിയെന്ന് ഇക്കമോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനിലെയും, അഫ്ഗാനിസ്ഥാനിലെയും ഓപ്പേറേഷനുകളുടെ ചുമതല വഹിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡാന്റാണ് താലിബാനുമായുള്ള നയതന്ത്ര ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നത്. അതുകൊണ്ടു തന്നെ പാക്കിസ്ഥാനിലെ ഉന്നത സൈനിക നേതൃത്വവുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. പാക് പട്ടാള നേതൃത്വത്തില്‍ സ്വാധീനുമുള്ള ബ്രിട്ടനും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. പുല്‍വാമ ഭീകാരക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ട് നടത്തിയ ബോംബാക്രമണത്തിനു തിരിച്ചടി നടത്താന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയുടെ സംയുക്ത സൈനിക തലവന്‍ ജനറല്‍ ജോസഫ് ഡുന്‍ഫോര്‍ഡ്, പാക്കിസ്ഥാനില്‍ ഇതേ സ്ഥാനം വഹിക്കുന്ന ജനറല്‍ സുബൈര്‍ മഹ്മൂദുമായി സംസാരിച്ചിരുന്നു.
യുദ്ധ സമാനമായ സാഹചര്യത്തില്‍ പിടികൂടാന്‍ കഴിഞ്ഞ പൈലറ്റിനെ വിട്ടയക്കരുതെന്നും, അദ്ദേഹത്തെ വച്ച് വിലപേശല്‍ നടത്തണമെന്നും പാക്കിസ്ഥാനകത്ത് വലയി സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, ജനറല്‍ വോട്ടല്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയ ശേഷം പല ചാനലുകളിലൂടെയും അഭിനന്ദിനെ എത്രയും വേഗം വിട്ടയക്കണമെന്ന സന്ദേശം പാക്കിസ്ഥാനില്‍ എത്തിക്കൊണ്ടിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബോള്‍ട്ടന്‍ , പാക്കിസ്ഥാന്‍ പട്ടാളവുമായി ചര്‍ച്ച നടത്തി തീരുമാനിമെടുക്കുന്ന ചുമതല ജനറല്‍ വോട്ടലിനു വിട്ടുനല്‍കുകയായിരുന്നു. അഭിനന്ദിനെ വിട്ടയച്ച ദിവസത്തില്‍ ചില നിയമപരമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നപ്പോഴും അമേരിക്ക അതിനെതിരേ ശക്തമായ താക്കീതുമായി രംഗത്തു വരികയായിരുന്നു.

Other News

 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയയപ്പു നല്‍കി
 • ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ലീല മാരേട്ട്
 • വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
 • ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌
 • നി​യോ​മി റാ​വു ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി ജ​ഡ്​​ജി
 • 737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തുമെന്ന് ബോയിംഗ് കമ്പനി
 • ആണവ പരീക്ഷണം; കിം വാക്കു പാലിക്കുമെന്ന് കരുതുന്നതായി മൈക്ക് പോമ്പിയോ
 • സി.ബി.എസിന്റെ ടാലന്റ് ഷോ 'വേള്‍ഡ് ബെസ്റ്റില്‍' ചിന്ന ഇന്ത്യന്‍ സംഗീതവാദ്യ പ്രതിഭ കിരീടം നേടി; കീശയിലാക്കായത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
 • 'സമാധാനത്തിനുള്ള സുവര്‍ണാവസരം അമേരിക്ക നഷ്ടപ്പെടുത്തി '; നിരായുധീകരണ ചര്‍ച്ചകള്‍ നിറുത്തി മിസൈല്‍ പരീക്ഷണം തുടര്‍ന്നേക്കും: ഉത്തരകൊറിയ
 • Write A Comment

   
  Reload Image
  Add code here