ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നു

Thu,Mar 14,2019


ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയിതോടെ വിമാനയാത്ര ക്ലേശം രൂക്ഷമായെന്നു മാത്രമല്ല നിരക്കുകള്‍ കുതിച്ചുയരുകയും ചെയ്തു. ഇന്ത്യയിലെ 14 പ്രധാന റൂട്ടുകളില്‍ മാര്‍ച്ച് 14 ലെ നിരക്കുള്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ യാത്രാ ഡോട്ട് കോം പറയുന്നു. ഫെബ്രിവരി 12 നിരക്കുകള്‍ കഷ്ടിച്ച് 30 ശതമാനം വര്‍ധന മാത്രമാമ് രേഖപ്പെടുത്തിയിരുന്നത്.
ടെക്‌നോളജി ഹബ്ബായ ബെംഗ്ലൂരില്‍ നിന്ന് 500 മൈല്‍ മാത്രം അകലെയുള്ള മുംബൈയിലേക്ക് ഈ ആഴ്ച ആദ്യം 8643 രൂപയാണ് ടിക്കറ്റിന് ചാര്‍ജ് ചെയ്തിരുന്നതെങ്കില്‍ വ്യാഴാഴ്ച അത് 12,748 ആയി ഉയര്‍ന്നു. ഇന്ത്യയിലെ പല വിമാന കമ്പനികളും മാക്‌സ് വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിച്ചിരുന്നു. സ്‌പൈസ് ജറ്റിനെ ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയതായി 205 മാക്‌സ് വിമാനങ്ങളാമ് കമ്പനി ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്.

Other News

 • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
 • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • വിടപറഞ്ഞത് ഗോവന്‍ രാഷ്ട്രീയത്തിലെ അതികായന്‍
 • മനോഹര്‍ പരീക്കറുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനജിയില്‍; പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുക്കും
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ അന്തരിച്ചു
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയോട് കഴിയുന്നത്ര സംയമനം പുലര്‍ത്താന്‍ ഇന്ത്യ
 • സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധിയും യോഗയും
 • യു.എന്‍ രക്ഷാസമിതി അംഗത്വം വാഗ്ദാനം ചെയ്യപ്പെടുകയോ ഇന്ത്യ അത് നിരസിക്കുകയോ ചെയ്തിട്ടില്ല; 1955 ല്‍ നെഹ്‌റു ലോക്‌സഭയില്‍ മറുപടി നല്‍കി
 • Write A Comment

   
  Reload Image
  Add code here