ട്രമ്പിന്റെ ടാക്‌സ് റിട്ടേണ്‍ ഹാജരാക്കണമെന്ന് ഹൗസ് കമ്മിറ്റി വീണ്ടും; വീഴ്ച വരുത്തുന്നത് നിഷേധമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്

Sat,Apr 13,2019


വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ആറു വര്‍ഷത്തെ വ്യക്തിഗത, ബിസിനസ് ടാക്‌സ് റിട്ടേണുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റേണല്‍ റവന്യൂ സര്‍വീസിന് (ഐ.ആര്‍.എസ്) ജനപ്രതിനിധി സഭയുടെ വെയിന്‍ ആന്‍ഡ് മീന്‍സ് കമ്മിറ്റി തലവന്‍ റിച്ചാര്‍ഡ് നീല്‍ രണ്ടാമതും കത്ത് നല്‍കി. ഏപ്രില്‍ 23 നകം ഇത് നല്‍കണമെന്നും, വീഴ്ച വരുത്തുന്നത് നിഷേധമായി കണക്കാക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ കത്തില്‍ ഏപ്രില്‍ പത്തിനകം ടാക്‌സ് റിട്ടേണുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഐ.ആര്‍.എസ് നടപടിയൊന്നും സ്വീകരിച്ചില്ല.
ട്രമ്പിന്റെ ടാക്‌സ് റിട്ടേണ്‍ ഡെമോക്രാറ്റുകള്‍ ഒരിക്കലും കാണാന്‍ പോകുന്നില്ലെന്ന് ട്രമ്പിന്റെ മുതിര്‍ അഭിഭാഷകരിലൊരാള്‍ കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ഫെഡറല്‍ നിയമമനുസരിച്ച് അമേരിക്കയിലെ ഏതു പൗരന്റെയും ടാക്‌സ് റിട്ടേണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതിന് അധികാരമുള്ളയാളാണ് ജനപ്രതിനിധി സഭയുടെ വെയിന്‍ ആന്‍ഡ് മീന്‍സ് കമ്മിറ്റി തലവന്‍.
നികുതിദായകന്റെ രഹസ്യാത്മകതയില്‍ കൈകടത്താനുള്ള ശ്രമമാണിതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. 1976 നു ശേഷമുള്ള എല്ലാ പ്രസിഡന്റമാരും തങ്ങളുടെ ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിയമപ്രകാരം ഇത് ആവശ്യപ്പെടുന്ന കാര്യമല്ല. ഐ.ആര്‍.എസിന്റെ ഓഡിറ്റ് നടക്കുന്നതു കൊണ്ടാണ് താന്‍ ടാക്‌സ് റിട്ടേണ്‍ പുറത്തു വിടാത്തതെന്ന് പ്രചാരണ വേളയില്‍ ട്രമ്പ് അവകാശപ്പെട്ടിരുന്നു. പക്ഷേ, ഓഡിറ്റ് നടക്കുമ്പോഴും ടാക്‌സി റിട്ടേണ്‍ പുറത്തു വിടുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് ഐ.ആര്‍.എസ് വ്യക്തമാക്കിയിരുന്നു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തതോടെയാണ് ട്രമ്പിന്റെ സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള അന്വേഷണം സജീവമാക്കിയത്. ടാക്‌സ് റിട്ടേണ്‍ തര്‍ക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന കാര്യമായി മാറുമെന്നാണ് സൂചന.

Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here