വിഷുദിനത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും; വയനാടിനു പുറമെ ഏഴുജില്ലകളില്‍ കൂടി പര്യടനം നടത്തും

Sun,Apr 14,2019


തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പിന്റെ ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക് സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും.
വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുല്‍ സ്വന്തം മണ്ഡലമായ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും. ബുധനാഴ്ച ദിവസം വയനാട് ലോകസഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കും.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. പത്രിക നല്‍കിയ ശേഷം വീണ്ടും എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് ജനതയെ വൈകാരികമായി പിടിച്ചുലയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇത് സംസ്ഥാനത്താകെ അനുകൂല തരംഗമാകുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.
ബുധനാഴ്ച വയനാട് മണ്ഡലത്തിന് മാത്രമായി രാഹുല്‍ മാറ്റിവെച്ചിരിക്കുകയാണ്. തിരുനെല്ലി ക്ഷേത്രവും സന്ദര്‍ശിക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ സന്ദര്‍ശിക്കും. വയനാട്ടിലെ പൊതുയോഗം സുല്‍ത്താന്‍ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുല്‍ എത്തും.
മാവോയിസ്റ്റ് ഭീഷണി ഉള്‍പ്പടെ സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രാഹുലിന്റെ പരിപാടികളില്‍ അവസാന നിമിഷം വരെ മാറ്റം ഉണ്ടായേക്കാം. മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്കുള്ള യാത്ര വനത്തിലൂടെ ആയതിനാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എസ് പി ജിയുടെതാവും.

Other News

  • പ്രതിശ്രുത വരനടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
  • സ്വന്തം ഹെലികോപ്ടറില്‍ പറന്നെത്തി ലുലു ഗ്രൂപ്പ് മേധാവി യൂസഫലി വോട്ടു ചെയ്തു
  • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
  • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
  • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
  • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
  • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
  • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
  • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
  • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
  • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
  • Write A Comment

     
    Reload Image
    Add code here