മൂന്നാമതൊരു ഉച്ചകോടിക്ക് തയാറെന്ന് കിം; അമേരിക്ക ഏകപക്ഷീയമായി ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും വാദം

Sun,Apr 14,2019


പ്ലോംഗ്‌യോംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പുമായി മൂന്നാമതൊരു ഉച്ചകോടിക്ക് സന്നദ്ധമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ഉച്ചകോടി നടത്തണമെന്നും, ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ നിര്‍ദേശങ്ങള്‍ അമേരിക്ക മുന്നോട്ടുവയ്ക്കണെമന്നും കിമ്മിനെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ റബര്‍ സ്റ്റാമ്പ് പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ വാഷിംഗ്ടണില്‍ ട്രമ്പിനെ സന്ദര്‍ശിച്ച് ആണവ വിഷയം ഉത്തരകൊറിയയുമായി ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി സംഭാഷണം നടത്തി മണിക്കൂറുകള്‍കക്കകമാണ് കിമ്മിന്റെ പ്രതികരണം വന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് രമ്യയമായ പരിഹാരം ഉണ്ടാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, അമേരിക്ക ഏകപക്ഷീയമായി ആവശ്യങ്ങള്‍ നിരത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കിം പുലര്‍ത്തിയത്.
ഫെബ്രുവരിയിലെ ഉച്ചകോടി പരാജയപ്പെട്ടത് ഇക്കാരണത്താലാണെന്നും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ അമേരിക്ക യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന സംശയങ്ങള്‍ ഉയര്‍ന്നുവെന്നും കിം പറഞ്ഞു. ഇതൊക്കെയാണെങ്കിലും ട്രമ്പുമായി വളരെ അടുത്ത വ്യക്തിപരമായ നിലനില്‍ക്കുന്നുണ്ടെന്നും, എപ്പോള്‍ വേണമെങ്കിലും കത്തുകള്‍ കൈമാറാവുന്നതാണെന്നും കിം കൂട്ടിച്ചേര്‍ത്തു. കിമ്മുമായുള്ള വ്യക്തിബന്ധം വളരെ മികച്ചതാണെന്നു പ്രതികരിച്ച ട്രമ്പ്, ആണവായുധങ്ങളും ഉപരോധങ്ങളും നീക്കി ഉത്തരകൊറിയ ലോകത്തിലെ വിജയശ്രീലാളിതമായ ഒരു രാജ്യമായി ഉയരുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നു പറഞ്ഞു.

Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here