മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി

Mon,Apr 15,2019


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള സിനിമ പി.എം നന്ദ്രേ മോഡിതെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി. സിനിമയുടെ റിലീസ്​ തടയണോ വേണ്ടയോ എന്ന വിഷയത്തിൽ തീരുമാനം സിനിമ കണ്ടതിന്​ ശേഷം മതിയെന്നും കോടതി പറഞ്ഞു. സിനിമയിൽ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന്​ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത്​​ വിലക്കിയ കമ്മീഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിൻെറയും ആവിഷ്​കാര സ്വാതന്ത്ര്യത്തിൻെറയും ലംഘനമാണെന്ന്​ ചൂണ്ടികാട്ടിയായിരുന്നു നിർമാതാക്കൾ കോടതിയെ സമീപിച്ചത്​. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ നിർമാതാക്കളുടെ ഹരജി​ പരിഗണിച്ചത്​.

Other News

 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • വയര്‍ കുറയ്ക്കാന്‍ പിന്തുടരേണ്ട ശീലങ്ങള്‍
 • ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്...
 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ഡീക്കന്‍ മാത്യൂസ് വെള്ളൂരാറ്റില്‍ നിര്യാതനായി
 • തോമസ് മുളയ്ക്കല്‍ നിര്യാതനായി
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • Write A Comment

   
  Reload Image
  Add code here