റഫാലിലെ പ്രതികരണം: രാഹുല്‍ ഗാന്ധിയോട് സുപ്രീംകോടതി വിശദീകരണം തേടി

Mon,Apr 15,2019


ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിർദേശം. വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയായിരുന്നു പരാതിക്കിടയാക്കിയ രാഹുലിന്റെ പ്രസംഗം. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി സുപ്രീംകോടതി സമീപിക്കുകയായിരുന്നു. പരാതിയില്‍ പറയുന്നത് പോലെ ഞങ്ങള്‍ അത്തരത്തിലൊരു നീരീക്ഷണം നടത്തിയിട്ടില്ല. ഞങ്ങളുടെ ഉത്തരവ് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ തെറ്റായി വ്യാഖ്യാനം ചെയ്യരുത്. രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന് മാത്രമെന്ന തീരുമാനം മാത്രമാണ് ഞങ്ങള്‍ എടുത്തതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

Other News

 • പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി; നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി
 • യന്ത്രതകരാര്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
 • ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി
 • മോദി ഇന്ന് വാരാണസിയില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
 • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • Write A Comment

   
  Reload Image
  Add code here