ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി

Tue,May 14,2019


ബവേറിയ (ജര്‍മനി): ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിലെ പാസ്സാവു നഗരത്തിലെ ഗസ്റ്റ് ഹൗസില്‍ അമ്പേറ്റ് കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ മറ്റൊരുവീട്ടില്‍ സമാന രീതിയില്‍ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി.
ഗസ്റ്റ് ഹൗസില്‍ പുരുഷനൊപ്പം മരിച്ചനിലയില്‍ കാണപ്പെട്ട രണ്ടുസ്ത്രീകളില്‍ ഒരാളുടെ വീട്ടിലാണ് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇതോടെ അമ്പേറ്റു കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഭവത്തിലെ ദുരൂഹത ചുരുളഴിക്കാന്‍ കഴിയാത്ത നിലയിലാണ് പോലീസ്.
പാസാവുവില്‍ നിന്ന് 635 കിലോമീറ്റര്‍ അകലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിലെ ഗിഫ്ഫോണ്‍ നഗരത്തിലെ വീട്ടിലാണ് രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി അന്വേഷണ സംഘം കണ്ടെത്തിയത്. പാസാവുവില്‍ കൊല്ലപ്പെട്ട 33കാരിയുടെ സുഹൃത്തുകളാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇരുവരും 30 വയസുള്ളവരാണ്.
ഹാന്‍ഡ് ബാഗ് പോലും ഇല്ലാതെയാണ് മെയ് 11ന് ഫുള്‍ സ്യുട്ട് ധരിച്ചു താടിയുള്ള ഒരു പുരുഷനും കറുത്ത വേഷത്തില്‍ രണ്ടു സ്ത്രീകളും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്യാനെത്തിയത്. സംഘത്തിലെ ഒരു സ്ത്രീ 85 യുറോ വാടകയുള്ള മൂന്ന് കിടക്കകളുള്ള മുറി രണ്ടു ദിവസം മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്തത്. എട്ട് മണിക്ക് ശേഷം കാറില്‍ നിന്ന് നീല നിറമുള്ള ടെന്നീസ് കിറ്റിന് സാദൃശ്യമുള്ള വലിയ ബാഗ് മുറിയിലേക്ക് കൊണ്ടു പോകുന്നതു റിസപ്ഷനില്‍ ഉള്ളവര്‍ ശ്രദ്ധിച്ചിരുന്നു.
റസ്റ്ററന്റില്‍ നിന്ന് ശീതളപാനീയം മാത്രം കഴിച്ച് എല്ലാവര്‍ക്കും ശുഭരാത്രി ആശംസിച്ച് സന്തോഷത്തോടെയാണ് സംഘം മുറിയിലേക്ക് പോയത്. ഒരു കിടക്കയില്‍ ആലിംഗനം ചെയ്തു കിടന്നിരുന്ന പുരുഷന്റെയും സ്ത്രീയുടെയും തലയിലാണ് അമ്പ് തറച്ചു കയറിയിട്ടുള്ളത്. മറ്റേ സ്ത്രീ നിലത്തു കാര്‍പ്പെറ്റില്‍ നെഞ്ചില്‍ അമ്പ് തറച്ച നിലയിലുമായിരുന്നു.
തൊട്ടടുത്ത മുറികളില്‍ കുടുംബസമേതം ആളുകള്‍ താമസിച്ചിരുന്നു. ഇവരാവും കൊലപാതകം നടന്ന മുറിയില്‍ നിന്ന് അസാധാരണമായ ഒന്നും കേട്ടിരുന്നില്ല. ഒരാളിന് വില്ലുകുലച്ച് സ്വയം ശരീരത്തില്‍ അമ്പ് കൊള്ളിച്ച് മരിക്കുക അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • Write A Comment

   
  Reload Image
  Add code here