മധ്യപൂര്‍വ്വേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് അമേരിക്കയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

Tue,May 14,2019


ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അമേരിക്കയാണെന്ന കുറ്റപ്പെടുത്തലുമായി ഇറാന്‍.
മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍അമേരിക്ക നടത്തുന്ന അനാവശ്യ ഇടപെടലുകളാണ് മേഖലയെ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇറാന്‍ ചെയ്യുന്നതെന്നും ജവാദ് ഷരീഫ് അവകാശപ്പെട്ടു.
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയതാണ് ഇറാന്‍ വിദേശ കാര്യമന്ത്രി. അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനമെന്നാണ് സൂചന.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ജവാദ് കൂടിക്കാഴ്ച്ച നടത്തി.
തിങ്കളാഴ്ച രാത്രിയാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് ഡല്‍ഹിയിലെത്തിയത്. അമേരിക്കയും ഇറാനുമായുള്ള നയതന്ത്ര ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വളരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായുള്ള ജവാദ് ഷരീഫിന്റെ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങളിലെന്നാണ് ഇന്ത്യ.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here