ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതി മുന്നര വയസുകാരനായ മകനെ പൊള്ളലേല്‍പ്പിച്ചു

Wed,May 15,2019


കോഴിക്കോട്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതി മുന്നര വയസുകാരനായ മകനെ പൊള്ളലേല്‍പ്പിച്ചതായി പരാതി.
കുട്ടിയുടെ കൈക്കും കാലിനും മുഖത്തും പൊള്ളലേറ്റനിലയില്‍ കോഴിക്കോട് കിഴക്കെ നടക്കാവിലെ വാടക വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ തേടി കോഴിക്കോട്ട് എത്തിയത്.
തുടര്‍ന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്.
ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയെയും മകനെയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ ശെല്‍വപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കി. അതിനിടയില്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here