മുസ്‌ലിംകള്‍ ലോകമെമ്പാടും പ്രതിസന്ധികള്‍ നേരിടുന്ന കാഘട്ടമെന്ന് ട്രമ്പ്; പ്രസ്താവന ഇഫ്താര്‍ വിരുന്നില്‍

Wed,May 15,2019


വാഷിംങ്ടണ്‍ : മുസ്‌ലിംകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ലോകമൊട്ടാകെയുള്ള മുസ്ലീംകള്‍ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണിതെന്ന് വിരുന്നിനിടെ ട്രമ്പ് പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് ട്രമ്പ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് ട്രംപ് ഭരണകാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ന്യൂസിലന്‍ഡിലെയും ശ്രീലങ്കയിലേയും തീവ്രവാദ ആക്രമണം ചൂണ്ടിക്കാട്ടി ലോകത്ത് മുഴുവന്‍ മുസ്ലിം മത വിഭാഗം കഠിനമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ട്രമ്പ് പറഞ്ഞു.
ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രമ്പ് അനുസ്മരിച്ചു. തീവ്രവാദത്തിനും മതഭ്രാന്തിനുമെതിരെ പോരാടാന്‍ കൊല്ലപ്പെട്ടവരുടെ സ്മരണ ശക്തിപകരട്ടെയെന്ന് ട്രമ്പ് ആശംസിച്ചു. എല്ലാ ജനങ്ങള്‍ക്കും ഭയരഹിതമായി പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ടാക്കാനാണ് തന്റെ ശ്രമമെന്നും ട്രമ്പ് വ്യക്തമാക്കി.
1996 ഹിലരി ക്ലിന്റനാണ് ആദ്യമായ വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇത്തുടരുന്നുണ്ട്. 2017 ല്‍ ട്രമ്പ് പതിവ് തെറ്റിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു.

Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here