പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍

Mon,Jun 10,2019


ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍. അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൌണ്ടബലിറ്റി ബ്യൂറോയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.
വ്യാജ അക്കൌണ്ടുകള്‍ വഴി വിദേശത്തേക്ക് പണം കടത്തി എന്നകുറ്റം ചുമത്തിയാണ് നാഷണല്‍ അക്കൌണ്ടബലിറ്റി ബ്യൂറോ ആസിഫ് അലി സര്‍ദാരിയെ അറസ്റ്റ് ചെയ്തത് . സര്‍ദാരിയുടെ സഹോദരി ഫരിയാല്‍ താല്‍പ്പൂരിനെയും ഏജന്‍സി അറസ്റ്റ് ചെയ്തു.
നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ സര്‍ദാരിക്കെതിരെ തിങ്കളാഴ്ച്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ സമര്‍പ്പിച്ച സര്‍ദാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്ലാമാബാദിലെ 'സര്‍ദാരി ഹൗസ്' എന്ന ഇദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച സര്‍ദാരിയെ കോടതിയില്‍ ഹാജരാക്കും.
സ്വിസ് ബാങ്ക് നിക്ഷേപം, അനധികൃതമായി വസ്തുവകകള്‍ വാങ്ങിക്കൂട്ടല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. ഭരണകാലയളവില്‍ സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്നും 10 ശതമാനം കമ്മീഷന്‍ കൈപറ്റുന്നു എന്ന ആരോപണത്തിന്റെ പേരില്‍ സര്‍ദാരിയെ മാധ്യമങ്ങള്‍ 'മിസ്റ്റര്‍ ടെന്‍ പെര്‍സന്റേജ്' പേരില്‍ കളിയാക്കിയിട്ടുണ്ട്. 2008-2013 കാലഘട്ടത്തിലാണ് സര്‍ദാരി പാകിസ്താന്‍ പ്രസിഡന്റായത്. നിലവില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സഹ ചെയര്‍മാനാണ് ആസിഫ് അലി സര്‍ദാരി.

Other News

 • എണ്ണ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന അമേരിക്കന്‍ ആരോപണം ആവര്‍ത്തിച്ച് സൗദിയും
 • കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
 • കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു
 • സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്
 • തെ​രേ​സ മേ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ചു
 • തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു
 • ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്
 • ഇന്ത്യയിലും ചൈനയിലും ചില നഗരങ്ങളില്‍ ശ്വാസവായു പോലും അശുദ്ധമെന്ന് ട്രംപ്
 • ഒ.ഐ.സി ഉച്ചകോടി കാഷ്മീരിന് പ്രത്യേക പ്രതിനിധിയെ നിയമിച്ചു; പ്രതിഷേധം ഉയര്‍ത്തി ഇന്ത്യ
 • ജപ്പാനിലെ ടോരിഷിമ ദ്വീപില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here