നോട്ടുകെട്ടുകള്‍ മെത്തയാക്കിയ പൊതുമരാമത്ത് എന്‍ജിനിയറെ ബിഹാറില്‍ വിജിലന്‍സ് പിടികൂടി

Tue,Jun 11,2019


പാറ്റ്‌ന : നോട്ടുകളെ മെത്തയാക്കി അതിന്റെ മേല്‍കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബിഹാറിലെ അഴിമതിവിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.
റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായ സുരേഷ് പ്രസാദ് സിംഗ് ആണ് അഹമ്മദാബാദിനടുത്ത് പട്ടേല്‍ നഗറില്‍ ഞായറാഴ്ച അറസ്റ്റിലായത്. അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് മെത്തയുണ്ടാക്കി അതില്‍ കിടന്നുറങ്ങുക എന്നതായിരുന്നു അഴിമതിക്കാരനായ ഈ ഉദ്യോഗസ്ഥനു ഹരം.
ഒരു റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയതിന് പ്രതിഫലമായി കരാറുകാരന്റെ കൈയ്യില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 14 ലക്ഷം ഉള്‍പ്പെടെ ഇയാള്‍ കിടക്കയ്ക്കു താഴെയും അലമാരകളിലുമായി സൂക്ഷിച്ചിരുന്ന 2.36 കോടി രൂപയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. അഴിമതിക്കാരനായ എന്‍ജിനിയറുടെ വീട് അക്ഷരാര്‍ത്ഥത്തില്‍ നോട്ടുകെട്ടുകളുടെ സംഭരണശാലയായിരുന്നുവെന്നാണ് മണിക്കൂറുകള്‍ നീണ്ട റെയ്ഡിനുശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പരിശോധന നടത്തിയ അലമാരകളും, സ്യൂട്‌കെയ്‌സുകളും, കബോര്‍ഡുകളും, പൂപ്പാത്രങ്ങളുമെല്ലാം പണംകുത്തി നിറച്ച നിലയിലിലായിരുന്നത്രെ. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനുതന്നെ മണിക്കൂറുകളുടെ അദ്ധ്വാനം വേണ്ടിവന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്തുള്ള ബാങ്കില്‍ നിന്ന് നോട്ട് എണ്ണുന്ന മെഷീന്‍ എത്തിച്ചാണ് പണം എണ്ണിതിട്ടപ്പെടുത്തിയത്. ബിഹാറില്‍ വിജിലന്‍സ് റെയ്ഡുകളില്‍ ഇതുവരെ പിടിച്ചെടുത്തതില്‍ ഏറ്റവും വലിയ തുകയാണിതെന്നാണ് പറയുന്നത്.
സുരേഷ് പ്രസാദ് സിംഗിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അനധികൃത സമ്പാദ്യങ്ങളില്‍ നിരവധിയിടങ്ങളില്‍ വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും 26 ഓളം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെയും, വിദേശ ബാങ്കുകളില്‍ അടക്കമുള്ള നിക്ഷേപങ്ങളുടെയും രേഖകളും ഉള്‍പ്പെട്ടിരുന്നു.

Other News

 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • Write A Comment

   
  Reload Image
  Add code here