ക്ലാസ് ഫോര്‍ ഉദ്യോഗങ്ങളുടെ 166 ഒഴിവിലേക്ക് അപേക്ഷിച്ചത് അഞ്ചുലക്ഷം പേര്‍; കൂടുതലും ബിരുദധാരികള്‍

Tue,Jun 11,2019


പാറ്റ്‌ന: പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതമാത്രം ആവശ്യമുള്ള നാലാംതരം ജോലികളുടെ 166 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കിയത് അഞ്ചുലക്ഷത്തില്‍ പരം ഉദ്യോഗാര്‍ത്ഥികള്‍.
അതില്‍ ഭൂരിപക്ഷം പേരും ഉന്നത ബിരുദധാരികള്‍. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ തോത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന ആശങ്കകളെ ബലപ്പെടുത്തുന്നതാണ് താരതമ്യേന വിദ്യാഭ്യാസ നിരക്ക് കുറവുള്ള ബിഹാറില്‍ നിന്നുള്ള ഈ വാര്‍ത്ത.
ബിഹാര്‍ നിയമസഭ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ക്ലാസ് ഫോര്‍ തസ്തികയില്‍പ്പെട്ട ഡ്രൈവര്‍മാര്‍, ലൈബ്രറി സഹായികള്‍, ഓഫീസ് സഹായികള്‍, കാവല്‍ക്കാര്‍, തൂപ്പുകാര്‍, തോട്ടക്കാര്‍ തുടങ്ങി 166 ഓളം ഒഴിവുകളിലേക്കാണ് ലക്ഷക്കണക്കിന് ഉന്നത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷാ പ്രവാഹമുണ്ടായത്.

പരമാവധി പ്രതിമാസം 18,000 രൂപ ശമ്പളം മാത്രം ലഭിക്കുന്ന ജോലികളാണിത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഈ ജോലികള്‍ക്ക് ബിരുദാനന്തര ബിരുദക്കാര്‍ വരെ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകരുടെ വിദ്യാഭ്യാസ രേഖകളും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ബിഹാര്‍ സെക്രട്ടറിയേറ്റില്‍ ചുമതലപ്പെടുത്തിയിരുന്ന സ്വകാര്യ ഏജന്‍സിക്കുമുമ്പാകെ പ്രതിദിനം 2000 ത്തോളം ഉദ്യോഗാര്‍ത്ഥികളാണ് എത്തുന്നത്. ഇതില്‍ ഏറെ പേരും ബിരുദമോ അതിനും മുകളിലോ വിദ്യാഭ്യാസമുള്ളവരാണ്. നിത്യച്ചെലവിനുള്ള എന്തെങ്കിലും കിട്ടുന്നതിനുവേണ്ടിയാണ് ഡ്രൈവറായോ തോട്ടക്കാരനായോ, തൂപ്പുകാരനായോ ജോലിചെയ്യാന്‍ തയ്യാറായി വന്നിട്ടുള്ളതെന്ന് ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെ യുവ അപേക്ഷകര്‍ പറഞ്ഞു. 18 നും-37 നും ഇടയില്‍ പ്രായമുള്ളവവരെ മാത്രമേ മേല്‍പ്പറഞ്ഞ തൊഴിലുകള്‍ക്ക് പരിഗണിക്കപ്പെടുകയുള്ളൂ. പ്രായ പരിധി കഴിയാറായിട്ടും ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള സര്‍ക്കാര്‍ ജോലിപോലും കിട്ടാത്ത ആയിരക്കണക്കിനുപേര്‍ ആശങ്കകളോടെയാണ് ഏറ്റവും ഒടുവിലത്തെ ശ്രമം എന്ന നിലയില്‍ ഈ ജോലിക്ക് അപേക്ഷിച്ചത്.
കേന്ദ്ര തൊഴില്‍ മന്ത്രാലയം മെയ് മാസത്തില്‍ പുറത്തുവിട്ട കണക്കുപ്രകാരം 2017-18 വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 6.1 ശതമാനം വരുമത്രെ. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റ മെയ് 30നാണ് ഈ കണക്ക് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ റെയില്‍വെ പരസ്യപ്പെടുത്തിയ 90,000 വേക്കന്‍സികളിലേക്ക് 2.5 കോടി ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയത്. എന്‍ജിന്‍ ഡ്രൈവര്‍മാര്‍, സിഗ്നലിംഗ് സ്റ്റാഫ്, വെല്‍ഡര്‍, പോര്‍ട്ടര്‍, ട്രാക്ക് അറ്റകുറ്റപ്പണിക്കാര്‍ തുടങ്ങിയ തസ്തികകളിലാണ് റെയില്‍വെ അപേക്ഷ ക്ഷണിച്ചത്. ഈ അപേക്ഷകരിലും എന്‍ജിനിയറിംഗ് ബിരുദധാരികളും ബിരുദാനന്തര ബിരുദ ധാരികളും ഉള്‍പ്പെട്ടിരുന്നു. ഇതിനു മുമ്പ് 2016 ഓഗസ്റ്റില്‍ ഉത്തര്‍ പ്രദേശിലെ തൂപ്പ് ജോലിക്കാരുടെ 3000 ഒഴിവുകളിലേക്കുള്ള നിയമനത്തിനും 5 ലക്ഷം പേര്‍ അപേക്ഷ നല്‍കിയിരുന്നു.

Other News

 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • Write A Comment

   
  Reload Image
  Add code here