പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു

Tue,Jun 11,2019


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷവും ഏറ്റമുട്ടലും തുടരുന്നു.
പലയിടത്തും പ്രവര്‍ത്തകര്‍ തെരുവുയുദ്ധം നടത്തുകയാണ്. തിങ്കളാഴ്ച രാത്രി നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു.
തിങ്കളാഴ്ച ഒരു ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ സമതുല്‍ ഡോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.
ശനിയാഴ്ച മുതലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഘര്‍ഷമാണിത്. അക്രമം നിയന്ത്രിക്കുന്നതിനായി മേഖലയില്‍ കൂടുതല്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഗവര്‍ണറോട് പ്രധാനമന്ത്രി അക്രമ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രധാനമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Other News

  • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
  • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
  • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
  • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
  • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
  • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
  • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
  • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
  • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
  • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
  • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • Write A Comment

     
    Reload Image
    Add code here