ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

Tue,Jun 11,2019


ന്യൂഡല്‍ഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി.
കനോജിയയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ ജഗീഷ് അറോറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് കൊലപാതക കേസല്ലെന്നും മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് പോലീസ് നടപടി. ട്വീറ്റില്‍ പ്രശ്‌നങ്ങളുണ്ടാകാമെന്നും അറസ്റ്റ് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിന്മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടത്തിയത്.
അതേസമയം, യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തക്കു നേരെയുള്ള വേട്ട തുടരുകയാണ്. സ്വകാര്യ ചാനലിന്റെ ഉടമയെയും എഡിറ്ററെയും തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Other News

 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • Write A Comment

   
  Reload Image
  Add code here