എയര്‍ ഇന്ത്യ വാങ്ങാന്‍ ആരെങ്കിലും വരുമോ?

Mon,Apr 09,2018


എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചപ്പോള്‍, ഒരു വ്യോമയാന കമ്പനി നടത്തേണ്ട കാര്യമൊന്നും ഗവണ്‍മെന്റിനില്ലെന്ന് പറയുന്ന സ്വതന്ത്ര വിപണിയുടെ വക്താക്കള്‍ ഉയര്‍ത്തിയിരുന്ന ആര്‍പ്പുവിളികള്‍പോലും നിലച്ചുപോയി. പറയുന്ന കാര്യങ്ങളെല്ലാം പ്രവര്‍ത്തിക്കാറില്ലാത്ത ഗവണ്മെന്റ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യഥാര്‍ത്ഥത്തില്‍ ആരും കരുതിയില്ല. 76% ഓഹരികള്‍ വില്‍ക്കാനുള്ള നിര്‍ദ്ദേശമാണ് ഗവണ്മെന്റ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. എല്ലാവരെയും അത് അമ്പരപ്പിച്ചുകളഞ്ഞു. എയര്‍ ഇന്ത്യ വില്‍ക്കുന്നുവെന്നുതന്നെയാണ് അതിനര്‍ത്ഥം. പൊതുതെരെഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പുമാത്രമാണ് രാഷ്ട്രീയമായി വളരെ കോളിളക്കമുണ്ടാക്കാവുന്ന ഓഹരിവില്‍പ്പനയുമായി മുന്നോട്ടുപോകുന്നതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നത്. നല്ലതും അത്ര നല്ലതല്ലാത്തതുമായ നയങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ ഈ നയവുമായി ഗവണ്മെന്റ് മുന്നോട്ടുപോകുമെന്നുവേണം കരുതാന്‍. എയര്‍ ഇന്ത്യ വാങ്ങാനായി ആരെങ്കിലും വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. എയര്‍ ഇന്ത്യ വളരെ ആകര്‍ഷകമാണ്. ഇടപാടും അനാകര്‍ഷകമല്ല. 76% ഓഹരികള്‍ കമ്പനിയുടെ പരിപൂര്‍ണ്ണ നിയന്ത്രണം ലഭ്യമാക്കും. ഒരു പ്രത്യേക പ്രമേയം തടയണമെങ്കില്‍ 26% ഓഹരികള്‍ ആവശ്യമാണ്. ഗവണ്മെന്റ് 24% ഓഹരികള്‍ മാത്രമേ നിലനിര്‍ത്തുന്നുള്ളു. അത്രയും നിലനിര്‍ത്തുന്നതുതന്നെ ഭാവിയില്‍ എയര്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചുതുടങ്ങുന്ന പക്ഷം അതില്‍ നിന്നുമുള്ള നേട്ടം സ്വന്തമാക്കുന്നതിനും അതിന്റെ വിഹിതം ജീവനക്കാര്‍ക്ക് നല്‍കുന്നതിനും വേണ്ടിയാണ്. വാങ്ങുന്നവരിലേക്ക് എയര്‍ ഇന്ത്യയുടെ കടങ്ങളെല്ലാം കൈമാറുന്നില്ല എന്നതാണ് മറ്റൊരു കാര്യം. വ്യോമയാന കമ്പനിക്കു ഇപ്പോഴുള്ള 51,000 കോടി രൂപയുടെ കടത്തിന്റെ 65% മാത്രമേ വാങ്ങുന്നവര്‍ക്ക് ബാധ്യതയാകുകയുള്ളു. ശേഷിക്കുന്നത് വ്യോമയാന കമ്പനിയുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ ഭാഗമാകും. അതിന്റെ വിശദമായ വിവരങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ ഇടപാടില്‍നിന്നും ഒഴിവാക്കുന്നത് ഭാവിയില്‍,പ്രത്യേകിച്ചും ഭരണമാറ്റം സംഭവിക്കുന്നപക്ഷം നിയമ നടപടികള്‍ക്കെതിരെയുളള മുന്‍കരുതല്‍ എന്ന നിലയിലാണ്.
വളരെയെറേ ഉള്ളതും യൂണിയനുകളാല്‍ സംഘടിതരുമായ ജീവനക്കാരുടെ എണ്ണം യുക്തിസഹമായ രീതിയില്‍ പരിമിതപ്പെടുത്തുന്നതിന് വിലക്കുകളൊന്നുമില്ല. എന്നാല്‍ ഒരു വര്‍ഷത്തേക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതില്‍നിന്നും വാങ്ങുന്നവരെ വിലക്കിയേക്കുമെന്ന് സൂചനകളുണ്ട്. 115 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുള്ളത്. ആഴ്ചയില്‍ 54 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കായി 2,330 ഫ്‌ളൈറ്റുകളും 39 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് 393 ഫ്‌ളൈറ്റുകളും എയര്‍ ഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്നു. വാങ്ങുന്നവര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയുടേതായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ലോട്ടുകളും ഇനിയും ഉപയോഗപ്പെടുത്തേണ്ട ഉഭയകക്ഷി അവകാശങ്ങളും ലഭിക്കും. എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡ് നിലനിര്‍ത്തണമെന്ന് ഗവണ്മെന്റ് ആവശ്യപ്പെടും. അത് തീരുമാനിക്കുന്നതിനുള്ള അവകാശം വാങ്ങുന്നവര്‍ക്കുള്ളതാകയാല്‍ അത് നിര്‍ബ്ബന്ധിതമായ ഒരു വ്യവസ്ഥയാക്കില്ല. വ്യോമയാന കമ്പനിയുടെ നിയന്ത്രണം എല്ലായ്‌പ്പോഴും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നുംതന്നെ വാങ്ങുന്നവര്‍ക്ക് വലിയ ദോഷമുണ്ടാക്കുന്നതല്ല.
വാങ്ങുന്നവര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ചിലതിന് ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്ക് ഇളവും നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വാങ്ങണമെന്ന് ഇതുവരെയും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഏക വ്യോമയാന കമ്പനി ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ മാത്രമാണ്. നേരത്തെ പ്രഖ്യാപിച്ച കാര്യം ഗവണ്മെന്റ് നടപ്പാക്കിയിരിക്കുന്നു. ഇടപാട് വളരെ ആകര്‍ഷകമാക്കുന്നതിന് ശ്രമിച്ചിട്ടുമുണ്ട്. ആരൊക്കെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു എന്നതാണ് ഇനി കാണാനുള്ളത്.

Other News

 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • Write A Comment

   
  Reload Image
  Add code here