ഇന്ത്യയില്‍ ടൊയോട്ടയും സുസുക്കിയും സഹകരിക്കുന്നതെന്ത്?

Mon,Apr 09,2018


ഇന്ത്യയില്‍ കാറുകള്‍ പരസ്പരം നിര്‍മ്മിച്ച് നല്‍കാമെന്ന് ജാപ്പനീസ് കമ്പനികളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ധാരണയെത്തി. ലോകത്തെ അഞ്ചാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ വിറ്റഴിയുന്ന കാറുകളുടെ വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ടൊയോട്ടയുടെ നീക്കം. ഒരു വര്‍ഷം മുമ്പ് ഗവേഷണ വികസന മേഖലകളില്‍ സഹകരിക്കുന്നതിന് ഇരു കമ്പനികളും കരാറുണ്ടാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ കരാര്‍ ഉണ്ടായിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ ടൊയോട്ടയുടെ ചെറിയൊരു എതിരാളി മാത്രമാണ് സുസുകി. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞ ചെറിയ കാറുകളുടെ നിര്‍മ്മാണത്തില്‍ വളരെ മുന്നിലാണ്. ടോയോട്ടക്ക് ഈ നീക്കത്തിലൂടെ ഇന്ത്യയില്‍ സുസുകി കമ്പനിയിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നതിനു കഴിയും. പെട്രോള്‍ ഉപയോഗിക്കുന്നതും പെട്രോള്‍ എഞ്ചിനോപ്പംതന്നെ ഇലക്ട്രിക്ക് മോട്ടോര്‍ ഘടിപ്പിച്ചിട്ടുള്ളതുമായ സുസുക്കിയുടെ ബെലേനോ ഹാച്ച് ബാക് മോഡലുകളും വിറ്റാര ബെസ്റ്റ എസയുവിയും ആയിരിക്കും ടൊയോട്ട നിര്‍മ്മിക്കുക. ടൊയോട്ടയുടെ പെട്രോളും പെട്രോള്‍ ഹൈബ്രിഡ് സിസ്റ്റവും ഉപയോഗിക്കുന്ന കൊറോള സെഡാനുകള്‍ സുസുകിയും നിര്‍മ്മിക്കും. വിലകുറഞ്ഞ മോഡലുകള്‍ക്ക് വളരെ പ്രിയമുള്ള ഇന്ത്യയില്‍ വിപണി നേടാന്‍ ക്ലേശിക്കുന്ന ടോയോട്ടക്ക് ഇന്ത്യയില്‍ സാന്നിധ്യം വിപുലമാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ശക്തിപ്രാപിക്കുന്ന മറ്റു വിപണികളിലെല്ലാം നല്ല വളര്‍ച്ച നേടുമ്പോള്‍ത്തന്നെയാണ് ഇന്ത്യയില്‍ ടൊയോട്ട ഏറെ ആയാസപ്പെടുന്നത്. 2019 മധ്യത്തോടെ ഇതനുസരിച്ചുള്ള നിര്‍മ്മാണം ആരംഭിക്കും. കരാറനുസരിച്ച് സുസുകി നിര്‍മ്മിച്ചിരുന്ന കാറുകള്‍ ടൊയോട്ട എന്ന പേരിലും, ടൊയോട്ട നിര്‍മിച്ചിരുന്ന കാറുകള്‍ സുസുകി എന്ന പേരിലുമായിരിക്കും വില്‍ക്കുക. സുസുക്കിക്കായി ടൊയോട്ട ഒരു വര്‍ഷം 10,000 വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ടോയോട്ടക്കായി സുസുകി ഒരു വര്‍ഷം 50,000 വാഹനങ്ങള്‍ നിര്‍മ്മിച്ചുനല്‍കും. ഈ സഹകരണത്തിലൂടെ സുസുകിക്കും വലിയ നേട്ടമുണ്ടാകും. കാര്‍ബണ്‍ പുറന്തള്ളല്‍ ഏറ്റവും കുറഞ്ഞതും സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യയുള്ളതുമായ ടൊയോട്ടയുടെ ഗവേഷണവികസന സാങ്കേതികവിദ്യ സുസുകിക്കും ലഭ്യമാകും. ഈ രണ്ടു മേഖലകളിലും സുസുകി വളരെ പിന്നിലാണ്. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകള്‍ ഇറക്കുന്നതിനും രണ്ടു കമ്പനികള്‍ക്കും പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡില്‍ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയതിലൂടെയാണ് ഇന്ത്യന്‍ വിപണിയില്‍ വലിയ സാന്നിധ്യം സുസുകി നേടിയത്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം 1.6 മില്യനോളം വാഹനങ്ങളാണ് മാരുതി സുസുകി വിറ്റത്. ടോയോട്ടക്കുവേണ്ടി നിര്‍മ്മിച്ചുനല്‍കുന്ന 50,000 വാഹനങ്ങള്‍, 2017ല്‍ കമ്പനി ഇന്ത്യയില്‍ വിറ്റതിന്റെ ചെറിയൊരംശം മാത്രമാണ്.
ആകെയുള്ള വില്‍പ്പനയുടെ 5% മാത്രമായി, വളരെ പിന്നിലാണ് ടൊയോട്ട. സുസുകിയുമായുള്ള സഹകരണത്തിലൂടെ ഒരു വര്‍ഷം 50,000 വാഹനങ്ങള്‍ അധികം വില്‍ക്കാന്‍ കഴിക്കുന്നതിലൂടെ വാര്‍ഷിക വില്‍പ്പനയില്‍ ഹോണ്ടയെയും ടാറ്റ മോട്ടോഴ്‌സിനെയും പിന്നിലാക്കാന്‍ കഴിയും. എന്നാല്‍ അപ്പോഴും സുസുകി, ഹ്യുണ്ടായി, മഹിന്ദ്ര & മഹിന്ദ്ര എന്നിവയുടെ പിന്നിലുമായിരിക്കും. കഴിഞ്ഞ വര്‍ഷം 140,000 കാറുകളാണ് ഇന്ത്യയില്‍ ടൊയോട്ട വിറ്റത്. ഒരു വര്‍ഷം 30,000 കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രണ്ടു പ്ലാന്റുകളുടെ പകുതിയോളം ശേഷി മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. 20 വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട കാറുകള്‍ വിപണനം ചെയ്യുന്നുണ്ട്. എന്നാല്‍ വില്‍പ്പന മോശമായിരുന്നു. ഇന്ത്യക്കുവേണ്ടി പ്രത്യേകമായി ഇറക്കിയ എറ്റിയോസ് സെഡാന്‍, ലിവോസ് ഹാച്ച് ബാക് എന്നിവയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. വിലകുറച്ചു വില്‍ക്കുന്നതിനായി ഗുണനിലവാരത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു എന്ന വിമര്‍ശനമാണ് കമ്പനിക്കു നേരിടേണ്ടിവന്നത്. സുസുകിയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യക്കായി വിലകുറഞ്ഞ മോഡലുകള്‍ നിര്‍മ്മിക്കുക എന്ന സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ടോയോട്ടക്കു കഴിയും. ഇന്ത്യന്‍ വിപണിക്കായി വിലകുറഞ്ഞ ചെറിയ കാറുകള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സുസുകിയോടു മത്സരിക്കുന്നത് വളരെ ആയാസകരമായ ഒന്നായിരിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

Other News

 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • Write A Comment

   
  Reload Image
  Add code here