ബ്രെക്‌സിറ്റ് അനുബന്ധ വോട്ടെടുപ്പില്‍ മേയ്ക്ക് പരാജയം

Fri,Jan 11,2019


ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പരാജയം. ജനുവരി പതിനഞ്ചിന് നടക്കാനിരിക്കുന്ന നിര്‍ണായക വോട്ടെടുപ്പില്‍ തെരേസാ മേയ് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ തിരസ്‌കരിക്കപ്പെട്ടാല്‍ ഒരു ബദല്‍ പദ്ധതി തയ്യാറാക്കുന്നതിന് സര്‍ക്കാരിന് ലഭിക്കുന്ന സമയം വെട്ടിച്ചുരുക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് പാര്‍ലമെന്റില്‍ ജനുവരി 9ന് വോട്ടിനിട്ടത്. വോട്ടിംഗില്‍ 297ന് എതിരെ 308 വോട്ടുകള്‍ക്കാണ് മേയ് പരാജയം ഏറ്റുവാങ്ങിയത്. ഒരു ബദല്‍ പദ്ധതി സമര്‍പ്പിക്കാന്‍ മുന്‍പ് 21 ദിവസങ്ങളാണ് വിഭാവനം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പാര്‍ലമെന്റിന്റെ മൂന്ന് പ്രവര്‍ത്തി ദിവസങ്ങളായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മേയ് മുന്‍കയ്യെടുത്ത് രൂപം നല്‍കിയ ബ്രെക്‌സിറ്റ് കരാര്‍ നടപ്പിലാക്കുന്നതിലും നല്ലത് ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതത്വവും നന്നെന്ന അഭിപ്രായം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ ശക്തമാകുന്നതിനിടയിലാണ് വോട്ടെടുപ്പില്‍ മേയ്ക്ക് തിരിച്ചടിയേറ്റത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പകുതിയിലേറെ അംഗങ്ങളും കരാര്‍ രഹിത പിന്മാറ്റത്തെയാണ് അനുകൂലിക്കുന്നത് എന്ന് വ്യക്തമാക്കുന്ന പഠനങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ടോറി അണികള്‍ക്കിടയില്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ നിലപാട് പുറത്ത് വന്നത്. സര്‍വേയില്‍ മൂന്ന് സാധ്യതകളാണ് അഭിപ്രായം രേഖപ്പെടുത്താനായി മുന്നോട്ട് വച്ചത്. അതില്‍ ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന നിര്‍ദ്ദേശത്തെ 57% പേര്‍ അനുകൂലിച്ചു. കരാറിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന രണ്ടാമത്തെ നിര്‍ദ്ദേശത്തെ 23% അനുകൂലിച്ചു. യൂറോപ്യന്‍ യൂണിയനില്‍ തുടരുക എന്ന മൂന്നാമത്തെ മാര്‍ഗത്തെ 15% പേര്‍ മാത്രമാണ് അനുകൂലിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1,215 സാധാരണ അംഗങ്ങളെയും 1,675 സാമ്പിള്‍ വോട്ടര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സര്‍വേ. ആദ്യത്തെ രണ്ടു മാര്‍ഗങ്ങള്‍ മാത്രമായി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മേയുടെ പദ്ധതിയെ അനുകൂലിക്കുന്ന നിലപാട് 23% ടോറി അംഗങ്ങള്‍ മാത്രമാണ് സ്വീകരിച്ചത്. ഒരു കരാറും കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ 64% അനുകൂലിച്ചു. പാര്‍ട്ടി നേതാവായ മേ രൂപപെപ്പടുത്തിയ കരാറിനെ പൊതുവില്‍ 59% എതിര്‍ക്കുമ്പോള്‍ 38% അനുകൂലിക്കുന്നു. 2016ലെ യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധനയുടെ ഫലത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നല്ല മേയുടെ കരാറെന്ന് 53% കരുതുമ്പോള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കരുതുന്നവര്‍ 42% മാത്രം. സര്‍വേയിലെ കണ്ടെത്തലുകള്‍ മേയ്ക്ക് കനത്തൊരു പ്രഹരംതന്നെയാണ്. താന്‍ രൂപപ്പെടുത്തിയ കരാറിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നായിരുന്നു മേയുടെ പ്രതീക്ഷ. ലോക വ്യാപാര സംഘടനയില്‍നിന്നും ബ്രിട്ടന്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ന്യുനപക്ഷം വരുന്ന എംപിമാര്‍ക്ക് സ്വന്തം നിലപാടുകളുമായി മുന്നോട്ടു പോകുന്നതിനു പ്രചോദനം നല്‍കുന്നതാണ് സര്‍വേയിലെ കണ്ടെത്തലുകള്‍.
മേയുടെ കരാറിനെക്കുറിച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ വിസമ്മതിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ എംപിമാര്‍ അംഗീകരിക്കാതെ വന്നാല്‍ കരാറൊന്നും കൂടാതെ തന്നെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടിവരുമെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഈ രണ്ട് സംഭവവികാസങ്ങള്‍ക്കും ശേഷം നടന്ന സര്‍വേയാണിത്. മേയുടെ പദ്ധതിയെ പിന്തുണക്കുന്നതിനു ടോറി എംപിമാരെ പ്രേരിപ്പിക്കാന്‍ മണ്ഡലങ്ങളിലെ അസ്സോസിയേഷനുകളെ പ്രധാനമന്ത്രിക്ക് ആശ്രയിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. മേയുടെ കരാറിനോടുള്ള എതിര്‍പ്പ് പ്രധാനമായും രണ്ടു പ്രശ്‌നങ്ങളിലാണ്. ഒന്നാമത്തേത് ഐറിഷ് ബാക്‌സ്റ്റോപ്പ് ആണ്. സമഗ്രമായ ഒരു ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ടേണ്ടിവന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിനെ യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ്‌വ്യാപാര നിയന്ത്രണ വ്യവസ്ഥയുടെ ഭാഗമായി നിലനിര്‍ത്തി ഒരു യൂറോപ്യന്‍ യുണിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കുള്ള കവാടമായി ഉപയോഗിക്കുക എന്നാണിത് കൊണ്ട് വിവക്ഷിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് അയര്‍ലന്‍ഡിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. അതൊരു മോശം ആശയമാണെന്ന് ടോറി അംഗങ്ങളില്‍ വലിയൊരു വിഭാഗവും കരുതുന്നു. കരാര്‍ നിരാകരിക്കുന്നതിനു 40% പേരും അതൊരു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാര്‍ അപ്പാടെ മോശമാണെന്ന് കരുതുന്ന 21% പേരെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥ അപ്രസക്തമാണെന്ന കാര്യത്തില്‍ സംശയവുമില്ല.
ഒരു കരാറുമില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ വലിയ ശൈഥില്യങ്ങളുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പുകള്‍ 76% അംഗങ്ങളും സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നതെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ഒരു കരാറുമില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്നു ബോധ്യപ്പെടുത്താന്‍ സ്വന്തം ഗവണ്മെന്റ് കിണഞ്ഞു ശ്രമിച്ചിട്ടും ടോറി അംഗങ്ങള്‍ക്ക് അതൊട്ടുംതന്നെ ബോധ്യപ്പെട്ടിട്ടില്ല. ഇത്തരം ആശങ്കകളൊക്കെ ഊതിപ്പെരുപ്പിച്ചു കാട്ടുന്നതാണെന്നോ അല്ലെങ്കില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്നോ ഉള്ള അഭിപ്രായമാണ് അവര്‍ക്കുള്ള

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here