രാഹുലും സോണിയയും 100 കോടി നികുതി കെട്ടണം

Fri,Jan 11,2019


കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നികുതി 'വെട്ടിച്ചതായി' ആദായ നികുതി വകുപ്പ്. ഇരുവരുടെയും പ്രഖ്യാപിത വരുമാനവും ആദായനികുതി വകുപ്പ് കണക്കാക്കിയ വരുമാനവും തമ്മില്‍ അന്തരമുണ്ട്. 2011 12 ല്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡുമായി (എ ജെ എല്‍) ബന്ധപ്പെട്ട വരുമാനത്തിനാണ് ഇരുവരും നികുതി നല്‍കാതെയിരുന്നതെന്നും അതേവര്‍ഷത്തില്‍ സോണിയ ഗാന്ധിക്ക് 155.41 കോടി രൂപയുടെയും രാഹുല്‍ ഗാന്ധിക്ക് 154 ,96 കോടി രൂപയുടെയും വരുമാനമാണ് ഉണ്ടായിരുന്നതെന്നും ആദായനികുതിവകുപ്പ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ വരുമാനം അതേവര്‍ഷം 48.93 കോടി രൂപയായും കണക്കാക്കിയിരുന്നു. 201112 ല്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ വരുമാനം 68.12 ലക്ഷം രൂപയായിട്ടാണ് കാണിച്ചിട്ടുള്ളത്.
തങ്ങളുടെ വരുമാനം പുനര്‍നിര്‍ണയം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സോണിയ ഗാന്ധിക്ക് 44 കോടി രൂപയുടെ നികുതി ബാധ്യത കണക്കാക്കിയിട്ടുള്ള ആദായനികുതിവകുപ്പ് തെറ്റായ രീതിയിലാണ് അത് കണക്കാക്കിയിട്ടുള്ളതെന്നു ഇരുവര്‍ക്കും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന മുന്‍ ധനമന്ത്രികൂടിയ പി ചിദംബരം പറഞ്ഞു. എ ജെ എലുമായി ബന്ധപ്പെട്ട 141 കോടി രൂപയുടെ വരുമാനം ആദായനികുതി റിട്ടേണില്‍ രേഖപ്പെടുത്താതെ നികുതി വെട്ടിച്ചുവെന്നു കണക്കാക്കിയ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണത് ചെയ്തിട്ടുള്ളതെന്നു ചിദംബരം പറഞ്ഞു. സമാനമായ ഒരു തുകയാണ് രാഹുല്‍ ഗാന്ധിക്കും കണക്കാക്കിയിട്ടുള്ളത്.
300 കോടിയിലധികം രൂപയുടെ നികുതി സോണിയയും രാഹുലും അടച്ചില്ലെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. അവരുടെ നികുതി ബാധ്യത 100 കോടിയോളം രൂപ വരും.സോണിയ, രാഹുല്‍, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ 201112 ലെ നികുതി സംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 31നാണു ആദായനികുതി വകുപ്പ് പുറത്തിറക്കിയത്. അതിന്റെ കോപ്പികള്‍ ഇരുവര്‍ക്കും നല്‍കി. ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ അതെല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി 'സാമാന്യ യുക്തിക്ക്' നിരക്കുന്നതല്ലെന്നു കേസ് പരിഗണിക്കുന്ന ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ചിദംബരം പറഞ്ഞു. ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന 'യങ് ഇന്ത്യന്‍' എന്ന സ്ഥാപനത്തിന്റെ 1900 ഓഹരികള്‍ വാങ്ങിയ 141 കോടി രൂപ വരുമാനത്തില്‍ കാണിച്ചില്ലായെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 'യങ് ഇന്ത്യ'നില്‍ വാങ്ങിയ ഓഹരികളുടെ വിവരം വെളിപ്പെടുത്താന്‍ നിയമപരമായ ബാധ്യതയില്ലെന്നാണ് സോണിയയുടെയും രാഹുലിന്റെയും വാദം. ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതുപോലെയല്ല അത്. 'യങ് ഇന്ത്യന്‍' ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ കമ്പനിയാണ്. അങ്ങനെയുള്ളൊരു കമ്പനിയുടെ ലാഭവിഹിതം വാങ്ങുന്നതിനോ അല്ലെങ്കില്‍ അതിന്റെ സ്വത്തുക്കളില്‍ നിന്നും ലഭിക്കുന്ന 'പലിശ' വാങ്ങുന്നതിനോ ഡയറക്ടര്‍മാര്‍ക്കോ ഓഹരിയുടമകള്‍ക്കോ അവകാശമില്ല.
90 കോടി രൂപയുടെ കടത്തില്‍ മുങ്ങിയിട്ടുളള ഒരു കമ്പനിയുടെ ആസ്തിമൂല്യം തെറ്റായ രീതിയില്‍ 407 കോടി രൂപയായിട്ടാണ് ആദായ നികുതി വകുപ്പ് കണക്കാക്കിയിട്ടുള്ളതെന്നു ചിദംബരം പറഞ്ഞു. വരുമാനം കണക്കാക്കുന്നതിന് നിശ്ചിത സമയ പരിധിക്കുള്ളില്‍ സാധുതയുള്ള നോട്ടീസ് ഇരുവര്‍ക്കും ആദായ നികുതി വകുപ്പ് നല്‍കിയിട്ടില്ല. 'യങ് ഇന്ത്യ'ന് നല്‍കിയിരുന്ന നികുതിയിളവ് പൂര്‍വകാല പ്രാബല്യത്തോടെയാണ് ആദായ നികുതി വകുപ്പ് പിന്‍വലിച്ചത്.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here