മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും

Fri,Feb 08,2019


ലോകം ഉടനെ നശിക്കാതിരിക്കണമെങ്കില്‍ പൊണ്ണത്തടി, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നീ മൂന്നു മഹാമാരികളുടെ പരിഹാരത്തിനായി ലോകം കിണഞ്ഞു പരിശ്രമിക്കണമെന്ന് നാല്പത് രാജ്യങ്ങളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അന്താരാഷ്ട്ര പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഈ മൂന്ന് മഹാമാരികള്‍ മൂലം ഭൂമി എന്ന ഗ്രഹം 'കത്തിയെരിയുക'യാണെന്ന് റിപ്പോര്‍ട് പറയുന്നു.ഭൂമി കത്തിയെരിഞ്ഞ് തീരും മുന്‍പ് ലോകരാഷ്ട്രങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ലോകത്ത് ഒരു രാജ്യവും പൊണ്ണത്തടി എന്ന പകര്‍ച്ചവ്യാധി തടയാന്‍ ഒന്നും ചെയ്തിട്ടില്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ശക്തരായ കമ്പനികള്‍ 'ജനനന്മക്കും ഭൂമിയുടെ ആരോഗ്യത്തിനും' ഹാനികരമായ വിധമുള്ള നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ സ്വാധീനം ചെലുത്തുകായും ചെയ്യുന്നുറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'മഹാമാരികളുടെ കൂട്ടായ പ്രവര്‍ത്തനം' എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഈ മൂന്നു മഹാമാരികളും മനുഷ്യനും പരിസ്ഥിതിക്കും നമ്മുടെ ഗ്രഹത്തിനും വലിയ വെല്ലുവിളികളാണുയര്‍ത്തുന്നത്. പൊണ്ണത്തടിയും പോഷാകാഹാരക്കുറവും അകാലമൃത്യുവിന്റെ വലിയ കാരണങ്ങളാണ്. ലോകത്ത് പ്രായപൂര്‍ത്തിയായവരും കുട്ടികളുമുള്‍പ്പടെ രണ്ട് ബില്യണിലധികം പേര്‍ അമിതഭാരം അഥവാ പൊണ്ണത്തടിയുള്ളവരും അതിന്റേതായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. വ്യായാമം ചെയ്യാത്തതും ചെയ്യാന്‍ കഴിയാത്തതുമാണ് മരണ കാരണമാകുന്ന നാലാമത്തെ വലിയ ഘടകം.
അതിനൊരു മറുപുറവുമുണ്ട്. 2017ല്‍ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് ലോകത്ത് പട്ടിണി വര്‍ധിച്ചതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട ബില്യണ്‍ ആള്‍ക്കാര്‍ പോഷകാഹാരക്കുറവിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. 815 മില്യണ്‍ പേര്‍ കടുത്ത പട്ടിണിക്കാരാണ്. ആഗോള താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് പ്രവചിച്ചിരുന്നതിനേക്കാള്‍ വേഗതയില്‍ സംഭവിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഒരു വര്‍ഷം 250,000 മരണങ്ങള്‍ സംഭവിക്കുമെന്നായിരുന്നു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പ്രവചിച്ചിരുന്നത്.എന്നാല്‍ അതിലും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സ്ഥിതിയാണിപ്പോള്‍. ഭക്ഷണത്തിന്റെ ക്ഷാമം കാരണം 2050 ആകുമ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ മരണസംഖ്യയില്‍ 529,000 വര്‍ദ്ധനവാകും ഒരു വര്‍ഷമുണ്ടാകുക. ഇതിനൊരു പരിഹാരമാര്‍ഗം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ പൊണ്ണത്തടിയുടെയും പോഷകാഹാരക്കുറവിന്റെയുംകൂടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകളും കമ്പനികളും സന്നദ്ധസേവകരും ശ്രമിക്കണം.
ഓരോ പ്രശ്‌നവും പരസ്പരം ബന്ധപ്പെട്ടവയാണ്. അനുചിതമായ സാമ്പത്തിക പ്രോത്സാഹനങ്ങളും, ശക്തമായ നിക്ഷിപ്ത താല്‍പ്പര്യങ്ങളും, നയപരമായ ആലസ്യവും, പൊതുജനങ്ങളുടെ ഭാഗത്തുനിന്നും മാറ്റത്തിനായി മതിയായ ശക്തിയില്‍ ആവശ്യം ഉയരാത്തതുമെല്ലാം ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here