വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു

Sun,Feb 10,2019


ഷിറിന്‍ ഷഹാനയും ഫസല്‍ മുസ്തഫയും ഇപ്പോള്‍ യെമനിലാണുള്ളത്. മതപരിവര്‍ത്തനത്തിനായി ഹാദിയയെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തുവെന്നൊരു കേസ് ഇരുവര്‍ക്കുമെതിരെയുണ്ട്. ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ഇരുവര്‍ക്കും കഴിയാത്ത സ്ഥിതിയിലാണ്. ഇതാദ്യമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) മെസ്സേജിങ് പ്ലാറ്റ്‌ഫോം ആയ വാട്ട്‌സാപ്പിലൂടെ ഇപ്പോള്‍ യെമനിലുള്ള ദമ്പതികളെ ചോദ്യം ചെയ്തു.
കേരളത്തില്‍ നിന്നുള്ള ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായിരുന്ന അഖില അശോകനെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഹാദിയയാക്കി മാറ്റുകയും ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എന്‍ ഐ എ വാട്ട്‌സാപ്പിലൂടെ അയച്ചുകൊടുത്തു. അതിനവര്‍ നല്‍കിയ മറുപടികള്‍ അന്വേഷണ ഫയലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇരു വരും ഇന്ത്യയിലില്ലാത്ത സാഹചര്യത്തിലാണ് വാട്ട്‌സാപ്പിലൂടെ ചോദ്യങ്ങള്‍ അയച്ചതെന്നും അതിനവര്‍ നല്‍കിയ മറുപടികള്‍ നിയമാനുസൃതമുള്ള തെളിവുകളായി പരിഗണിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മകളെ ഒരു മുസ്ലിമുമായി വിവാഹം കഴിപ്പിക്കുകയും അവളെ തീവ്രവാദിയാക്കുകയും ചെയ്തുവെന്നാരോപിച്ചുകൊണ്ട് ഹാദിയയുടെ പിതാവ് 2016 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അവരുടെ വിവാഹം റദ്ദാക്കി. തുടര്‍ന്ന് ഭര്‍ത്താവ് ഷഫീന ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കാന്‍ എന്‍ ഐ എ ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 8 നു ജഹാനുമായുള്ള ഹാദിയയുടെ വിവാഹം പുനഃസ്ഥാപിച്ച സുപ്രീം കോടതി പക്ഷെ ഇതിലെന്തെങ്കിലും കുറ്റകരകുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ അന്വേഷണം തുടരാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ജഹാനെ സ്വന്തം ഇഷ്ടപ്രകാരംതന്നെയാണോ ഹാദിയ വിവാഹം ചെയ്തതെന്ന് വ്യക്തമാക്കുന്നതിനായിരുന്നു കോടതി ആവശ്യപ്പെട്ടത്. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരുകയാണെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. കഴിഞ്ഞവര്‍ഷം എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലയില്‍ നടത്തുന്ന സത്യ സരണി എന്നൊരു മത സ്ഥാപനത്തില്‍ ഹദിയയെ കണ്ടുമുട്ടിയ ദമ്പതികള്‍ അവളെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിയെന്നതിനു തെളിവുണ്ടെന്ന് പറഞ്ഞിരുന്നു.
ദമ്പതികള്‍ ഇപ്പോള്‍ മത പഠനങ്ങള്‍ക്കായി യെമനിലാണുള്ളതെന്ന് തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ എന്‍ ഐ എ കണ്ടെത്തി. അവര്‍ ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയൊന്നുമില്ലെന്നു കണ്ടെത്തിയ എന്‍ ഐ എ പക്ഷെ കേസിന്റെ അന്വേഷണത്തിന് അവരെ ചോദ്യം ചെയ്യേണ്ടത് പ്രധാനമാണെന്ന നിലപാട് സ്വീകരിച്ചു. ഹാദിയയെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ദമ്പതികള്‍ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തതായും എന്‍ ഐ എ കോടതിയെ അറിയിച്ചു. കോടതി നേരത്തെ വാട്ട്‌സാപ്പിലൂടെ സമന്‍സ് അയച്ച ചരിത്രമുണ്ട്. പകര്‍പ്പവകാശ കേസിലെ പ്രതികള്‍ പിടികൊടുക്കാതെ കഴിഞ്ഞപ്പോഴാണ് 2017 ല്‍ ബോംബെ ഹൈക്കോടതി വാട്ട്‌സാപ്പിലൂടെ സമന്‍സ് അയച്ചത്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here