മോഡിയുടെ ട്വിറ്റര്‍ അനുയായികളില്‍ ബഹുഭൂരിപക്ഷവും റോബോട്ടുകള്‍

Fri,Apr 12,2019


# ടിഎന്‍ വെല്‍കംസ് നരേന്ദ്ര മോഡി # ഗോബാക്ക് നരേന്ദ്ര മോഡി... പൊതു തെരെഞ്ഞെടുപ്പ് അടുക്കവേ ട്വിറ്ററില്‍ ഈ രണ്ടു ഹാഷ് ടാഗുകളിലൂടെയുമുള്ള ട്രാഫിക് വളരെ കൂടുതലായിരുന്നുവെന്നു യുഎസ് ആസ്ഥാനമായ അറ്റ്‌ലാന്റിക് കൌണ്‍സില്‍ എന്ന വിദഗ്ധ സ്ഥാപനത്തിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച് ലാബ് (ഡി എഫ് ആര്‍ ലാബ്) കണ്ടെത്തി.
തെരെഞ്ഞെടുപ്പിനു മുമ്പായി ഫെബ്രുവരി മുതല്‍ തന്നെ പല ഹാഷ് ടാഗുകളിലൂടെയുമുള്ള ട്രാഫിക്കില്‍ വര്‍ദ്ധനവ് വരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ രണ്ടു ഹാഷ് ടാഗുകളിലൂടെയുമുള്ള ട്രാഫിക് ഈ വര്‍ഷം മൂന്നു തവണ വര്‍ദ്ധിതമായ തോതില്‍ കാണപ്പെട്ടു. ജനുവരി 2529, ഫെബ്രുവരി 912, മാര്‍ച്ച് 47 എന്നീ തീയതികളിലാണ് അങ്ങനെ സംഭവിച്ചത്. മൂന്നുതവണയും കൃതൃമമായി സൃഷ്ടിച്ചവയാണവ. ഫെബ്രുവരി 912 ല്‍ പ്രതീക്ഷയിലും കവിഞ്ഞ തോതിലാണതുണ്ടായത്. മറ്റെല്ലാ ട്വിറ്റര്‍ കാമ്പെയിനുകളെയും പോലെ അവയും അല്‍പ്പായുസ്സുകളായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതവസാനിച്ചു. ഫെബ്രുവരി 9,10 തീയതികളില്‍ വലിയതോതിലാണ് അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടതെന്നു ഡി എഫ് ആര്‍ ലാബിന്റെ വിശകലനത്തില്‍ കണ്ടെത്തി. ഇത്രയും വലിയ ട്രാഫിക്കിനിടയാക്കിയ അക്കൗണ്ടുകള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയല്ല ഉണ്ടായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതുകൊണ്ട് നേട്ടമുണ്ടാക്കിയെങ്കിലും അക്കൗണ്ടുകളുമായി അവയെ ബന്ധപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ ഒന്നുംതന്നെയില്ലായിരുന്നു.
മോഡി അനുകൂലവും മോഡി വിരുദ്ധവുമായ ഹാഷ് ടാഗുകളും ട്രാഫിക്കും വലിയതോതില്‍ കൃതൃമമായി സൃഷ്ടിക്കപ്പെട്ടവയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ സമാനമായി സൃഷ്ടിക്കപ്പെട്ട ഹാഷ് ടാഗുകളുമായി അവയെ താരതമ്യം ചെയ്ത ഡി എഫ് ആര്‍ ലാബ് പറയുന്നത് ഇന്ത്യയിലെ ഈ ഹാഷ് ടാഗുകള്‍ മറ്റെല്ലാത്തിനേയും പിന്തള്ളിയെന്നാണ്. ഈ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുകയെന്ന ലക്ഷ്യമാണവക്കുണ്ടായിരുന്നത്. ഈ ഹാഷ്ടാഗുകളിലൂടെയുള്ള ട്രാഫിക് വിശകലനം ചെയ്യുന്നതിനായി കോ എഫിഷ്യന്റ് ഓഫ് ട്രാഫിക് മാനിപുലേഷന്‍ അഥവാ സി ടി എം എന്നറിയപ്പെടുന്ന തത്വത്തെയാണ് ഡി എഫ് ആര്‍ ലാബ് ആശ്രയിച്ചത്. ഓക്‌സ്ഫഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കംപ്യുട്ടേഷണല്‍ പ്രോപഗണ്ട ആദ്യമായി പ്രസിദ്ധപ്പെടുത്തിയ ഈ തത്വമനുസരിച്ച് മൂന്നു ട്വിറ്റര്‍ സന്ദേശ പ്രവാഹങ്ങളുടെ സംഖ്യ മൂല്യങ്ങള്‍ കണക്കാക്കും. ഒരുതവണമാത്രം റീ ട്വീറ്റ് ചെയ്യപ്പെടുന്ന ട്രാഫിക്കിന്റെ ശതമാനം, ഏറ്റവും സജീവമായ 50 അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്ന ട്രാഫിക്കിന്റെ ശതമാനം, ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ ശരാശരി എന്നിവയാണവ.
ഒരേ സൂചികകള്‍ ഉപയോഗിച്ചുതന്നെ വ്യത്യസ്ത ട്രാഫിക് പ്രവാഹങ്ങള്‍ താരതമ്യപ്പെടുത്താന്‍ സി ടി എം തത്വം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. കൃതൃമങ്ങള്‍ കാട്ടാത്ത ട്വിറ്റര്‍ ട്രാഫിക്കിന്റെ സി ടി എം 12 അല്ലെങ്കില്‍ അതിനു താഴെയായിരിക്കും.ആള്‍ക്കാര്‍ സംഘടിതമായി സൃഷ്ടിക്കുന്ന ട്രാഫിക്കിന്റെ സി ടി എം 60 നു മുകളിലേക്ക് പോകും.# ടി എന്‍ വെല്‍കംസ് മോഡിയുടെ സി ടി എം 123.98 ആയിരുന്നു. #ഗോബാക്ക് മോഡിയുടെ സി ടി എം 47.05 ആയിരുന്നു. മോഡി അനുകൂല ഹാഷ് ടാഗുകള്‍ എത്ര ഭീമമായ തോതിലാണ് സൃഷ്ടിക്കപ്പെട്ടതെന്നു ഇത് വ്യക്തമാക്കുന്നു. അതെ സമയം ലോക സാമ്പത്തിക ഉച്ചകോടിയുടെ വേളയില്‍ # 4 ര്‍ത്ത് ഓഫ് ജൂലൈ 'ദാവോസ്' പോലെയുള്ള കൃതൃമമല്ലാത്ത ട്രാഫിക്കുകളുടെ സി ടി എം 12 നു താഴെയായിരുന്നുവെന്നും ഡി എഫ് ആര്‍ ലാബ് ചൂണ്ടിക്കാട്ടുന്നു. # ടി എന്‍ വെല്‍കംസ് മോഡി എന്ന ഹാഷ് ടാഗ് ഫെബ്രുവരി 910 എന്നീ രണ്ടു ദിവസങ്ങളില്‍ 777000 ത്തിലധികം തവണയാണ് പരാമര്‍ശിക്കപ്പെട്ടത്. ആദ്യത്തെ 49727 ട്വീറ്റുകള്‍തന്നെ സി ടി എം സ്‌കോര്‍ ആയ 123 .98 ആയിരുന്നു. ഡി എഫ് ആര്‍ ലാബ് രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ സ്‌കോര്‍ ആയിരുന്നു അത്. വളരെ ചെറിയൊരു സംഘം വലിയതോതില്‍ കൃതൃമം കാട്ടിയെന്നാണത് സൂചിപ്പിക്കുന്നത്. ഈ ഹാഷ് ടാഗുകള്‍ക്കു പിന്നിലുള്ള ചില അക്കൗണ്ടുകള്‍ ഡി എഫ് ആര്‍ ലാബ് വിശകലനം ചെയ്തു. അവയില്‍ ഭൂരിപക്ഷവും ഇന്റര്‍നെറ്റ് റോബട്ടുകളാല്‍ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. അവയില്‍ പലതും അപ്രത്യക്ഷമാകുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഒരു അക്കൗണ്ട് ആയിരുന്നു @ശശിമാഹ 6.# ടി എന്‍ വെല്‍കംസ് മോഡി എന്ന ട്വീറ്റ് ആ അക്കൗണ്ടില്‍ നിന്നും 1803 തവണ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. ഓരോ 15 സെക്കന്റിലും ഒരു തവണ വീതം പോസ്റ്റ് ചെയ്തുവെന്നാണത് കാണിക്കുന്നത്. 2019 ഫെബ്രുവരി 4 നാണു ആ അക്കൗണ്ട് സൃഷ്ടിച്ചത്. ഫെബ്രുവരി 22ന് ആ പേജ് ആര്‍ക്കൈവ്‌സിലേക്കു പോകുന്നതിനു മുമ്പ് 6841 തവണയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിദിനം ശരാശരി 380 പോസ്റ്റുകള്‍ ചെയ്തു. കൂടുതല്‍ സന്ദേശങ്ങളയച്ച മറ്റൊരു അക്കൗണ്ട് @പ്രിയമാനവല്‍6 ആയിരുന്നു. ഫെബ്രുവരി 4 നായിരുന്നു അതും സൃഷ്ടിക്കപ്പെട്ടത്. അതില്‍നിന്നും 1677 തവണയാണ് ആ ഹാഷ് ടാഗ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഏഴ് മണിക്കൂറിനുള്ളില്‍ ഓരോ 17 സെക്കന്റിലും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മനുഷ്യര്‍ക്ക് ഇത് അസാധ്യമായ കാര്യമാണ്. ഏറ്റവും മുന്നില്‍ നിന്ന മൂന്നു അക്കൗണ്ടുകളില്‍ നിന്നുമാണ് # ടി എന്‍ വെല്‍കംസ് മോഡി എന്നത് 4914 തവണ പോസ്റ്റ് ചെയ്തത്.ആകെയുള്ള ട്രാഫിക്കിന്റെ 10 ശതമാനത്തോളം മൂന്നു അക്കൗണ്ടുകളില്‍ നിന്നുമായിരുന്നു. # ടി എന്‍ വെല്‍കംസ് മോഡിയുടെ പോസ്റ്റുകളുടെ മൂന്നില്‍ രണ്ടു ഭാഗവും 50 അക്കൗണ്ടുകളില്‍ നിന്നുമായിരുന്നു. ഫെബ്രുവരി 10 രാവിലെ മൂന്നു മണിക്കൂറിനുള്ളില്‍ # ഗോബാക്ക് മോഡിയുടെ 49538 ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഫെബ്രുവരി 910 തീയതികളിലായി 447000 പോസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ട ശേഷം പിന്നീടതിന്റെ നിരക്ക് കുറഞ്ഞു. സി ടി എം 46.81 മാത്രമേയുള്ളുവെങ്കിലും ഇതും കൃതൃമങ്ങളില്ലാത്ത സി ടി എം സ്‌കോറിന് മുകളിലാണ്. എന്നാല്‍ ഹാഷ് ടാഗ് ഉപയോഗിച്ച പല അക്കൗണ്ടുകളും ഇപ്പോഴും സജീവമാണ്.
ബിജെപി അനുകൂലികളേക്കാള്‍ കൂടുതല്‍ സജീവതയുള്ള അക്കൗണ്ടുകളാണ് ബിജെപി വിരുദ്ധരുടേതെന്നു ഡി എഫ് ആര്‍ ലാബ് ചൂണ്ടിക്കാട്ടുന്നു. #ടി എന്‍ വെല്‍കംസ് മോഡി 50000 ട്വീറ്റുകള്‍ കേവലം 891 അക്കൗണ്ടുകളില്‍ നിന്നുമായിരുന്നുവെങ്കില്‍ #ഗോബാക്ക് മോഡിയുടെ 50000 ട്വീറ്റുകള്‍ 7394 അക്കൗണ്ടുകളില്‍ നിന്നുമായിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമായ പ്രചാരണത്തിനായി ഇന്റര്‍നെറ്റ് റോബോട്ടുകളെ ഉപയോഗിച്ചുള്ള ട്വീറ്റുകള്‍ നടക്കുന്നുണ്ടെന്നും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധമാണ് ഇത് നടക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here