അസാറ്റ് പരീക്ഷണ അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിച്ചു

Sat,Apr 13,2019


മാര്‍ച്ച് 27നു ഇന്ത്യ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ (അസാറ്റ്) പരീക്ഷണത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങള്‍ 1000 കിലോമീറ്ററിനു മുകളിലുള്ള ഉയരത്തില്‍ എത്തിയതായും നേരത്തെ ഇന്ത്യ കണക്കാക്കിയിരുന്നതില്‍ നിന്നും ദ്വീര്‍ഘമായ കാലം അവശിഷ്ടങ്ങള്‍ ഭ്രമണ പഥത്തില്‍ ഉണ്ടാകുമെന്നും അനാലിറ്റിക്കല്‍ ഗ്രാഫിക്‌സ് ഇന്‍കോര്‍പറേഷന്‍ (എ ജി ഐ) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഒരു അവശിഷ്ടം കണ്ടെത്തിയത് 2,222 കിലോമീറ്റര്‍ ഉയരത്തിലാണ്. ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ എട്ടുമടങ്ങില്‍ കൂടുതലുള്ള ഉയരമാണിത്.
അതും ഭൂമിയോടു ചേര്‍ന്നുള്ള താഴ്ന്ന ഭ്രമണ പഥത്തില്‍ അവശേഷിച്ചിട്ടുളള മറ്റു അവശിഷ്ടങ്ങളും ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ഭ്രമണപഥത്തില്‍ ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം. 45 ദിവസം കഴിഞ്ഞാല്‍ അവ നശിച്ചുപോകുമെന്നാണ് ഡിആര്‍ഡിഒ അവകാശപ്പെട്ടിരുന്നത്. പല അവശിഷ്ടങ്ങളും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് തിരികെയെത്തുമെന്നും ചിലവ എത്തിച്ചേരാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ വേണ്ടിവരുമെന്നും ചില അവശിഷ്ടങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍വരെ ഭ്രമണ പഥത്തിലുണ്ടാകുമെന്നും എ ജി ഐയുടെ മുതിര്‍ന്ന ഗവേഷകനായ ഡാന്‍ ഓള്‍ട്രോഗ പറയുന്നു. മാര്‍ച്ച് 27നു നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ ഫലമായി 250 അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം യുഎസ് എയര്‍ ഫോഴ്‌സ് അറിയിച്ചിരുന്നു. ജനുവരിയില്‍ ഇന്ത്യ തന്നെ വിക്ഷേപിച്ച മൈക്രോസാറ്റ്ആര്‍ എന്ന ഉപഗ്രഹത്തെയാണ് 280 കിലോ മീറ്റര്‍ ഉയരത്തില്‍വെച്ചു തകര്‍ത്തത്. എന്നാല്‍ ഉപഗ്രഹം തകര്‍ത്തതിന്റെ ഫലമായി 400 അവശിഷ്ടങ്ങള്‍ ഉണ്ടായതായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അത് ഭീഷണി ഉയര്‍ത്തുന്നതായും ഏപ്രില്‍ ഒന്നിന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡസ്‌റ്റൈന്‍ പറയുകയുണ്ടായി.
ഇന്ത്യയുടെ ഉപഗ്രഹ പരീക്ഷണം ഇതുവരെയും ഒരു ഉപഗ്രഹത്തെയും ബാധിച്ചതായി കാണുന്നില്ലെന്ന് ഓള്‍ട്രോഗ പറഞ്ഞു. എന്നാല്‍ എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍പ്പോലും ഉപഗ്രഹങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നവര്‍ അത് വെളിപ്പെടുത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അസാറ്റ് പരീക്ഷണത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങള്‍ ഏറ്റവുമധികം കൂട്ടിയിടി ഭീഷണി ഉയര്‍ത്തുന്ന 25 ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ റഷ്യയുടെ കനൊപ്‌സ് എന്ന റിമോട്ട് സെന്‍സിംഗ് ഉപഗ്രഹവും പ്ലാനറ്റ് എന്ന വാണിജ്യ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ഡോവ് ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നതായാണ് എ ജി ഐയുടെ ഡേറ്റ കാണിക്കുന്നത്. കാറ്റിന്റെ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്ന ഓഗസ്റ്റില്‍ വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ എയല്‌സ് വിന്‍ഡ് മാപ്പിംഗ് ഉപഗ്രഹവും ഭീഷണി നേരിടുന്ന 25 എണ്ണത്തിലുള്‍പ്പെടും.
ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും വലുപ്പമനുസരിച്ചായിരിക്കും കൂട്ടിയിടിയുടെ ആഘാതം എത്രത്തോളമെന്നു അനുഭവപ്പെടുക. 410 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം അസാറ്റ് പരീക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഭീഷണി ഉയര്‍ത്തുന്ന 60 ഉപഗ്രഹങ്ങളുടെ കൂട്ടത്തിലാണുള്‍പ്പെടുന്നത്. അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഉയരത്തിലേക്കെത്തുമ്പോള്‍ അതിനുള്ള ഭീഷണി വര്‍ദ്ധിക്കുമെന്നു ഓള്‍ട്രോഗ പറഞ്ഞു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here