കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു

Tue,May 14,2019


ചെസ്ലി ക്രിസ്റ്റ് വ്യാഴാഴ്ച മിസ് യുഎസ്എ കിരീടം ചൂടിയപ്പോള്‍, സൗന്ദര്യ മത്സരത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമാണ് രചിക്കപ്പെട്ടത്. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ മൂന്നു കിരീടങ്ങളും ഒരേസമയം കറുത്തവരായ സ്ത്രീകള്‍ നേടിമിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ ,മിസ് അമേരിക്ക.
2019ലെ മൂന്നാമത്തെ കിരീടം നോര്‍ത്ത് കരലിനയിലെ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അറ്റോണിയായ ക്രിസ്റ്റ് നേടിയതോടെയാണ് പട്ടിക പൂര്‍ത്തിയായത്. 2019ലെ മിസ് ടീന്‍ യുഎസ്എ കലേയ്ഗ് ഗാരിസും മിസ് അമേരിക്ക നിയ ഫ്രാങ്ക്‌ളിനുമാണ്. കണക്ടിക്കട്ടിലെ ഹൈ സ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയായ ഗാരിസ് ഞായറാഴ്ചയാണ് മിസ് ടീന്‍ യുഎസ്എ കിരീടമണിഞ്ഞത്. കോളേജില്‍ പഠനം തുടരാന്‍ തയ്യാറെടുക്കുന്ന ഗാരിസ് ഒരു നഴ്‌സ് അകാന്‍ ആഗ്രഹിക്കുന്നു.
ന്യൂയോര്‍ക്കിലെ സൗന്ദര്യ മത്സരത്തില്‍ സെപ്റ്റംബറിലാണ് ഫ്രാങ്ക്‌ളിന്‍ മിസ് അമേരിക്കയായത്. ഓപ്പറ ഗായികയായി പരിശീലനം നേടിയിട്ടുണ്ട്. ചരിത്രപരമായി വരേണ്യ വിഭാഗക്കാരുടെതായിരുന്ന സൗന്ദര്യ മത്സരങ്ങളില്‍ കറുത്ത വനിതകള്‍ കിരീടം നേടുന്നത് പുതുമയുള്ള കാര്യമാണ്. 1921ലാണ് മിസ് അമേരിക്ക മത്സരം തുടങ്ങിയത്. 1940കള്‍ വരെയും കറുത്തവരായ വനിതകള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. മത്സരം 'വെള്ളക്കാര്‍ക്ക്' മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 1983ല്‍ വനേസ്സ വില്യംസ് മിസ് അമേരിക്ക കിരീടം നേടുന്ന ആദ്യ കറുത്ത വനിതയായി. 1952ലാണ് മിസ് യുഎസ്എ മത്സരം തുടങ്ങിയത്. 1990ല്‍ ആ കിരീടം നേടുന്ന ആദ്യ കറുത്ത വനിതയായി കരോള്‍ ആനിമേരി ഗിസ്. അതിനടുത്തവര്‍ഷം ജനെല്‍ ബിഷപ്പ് ആദ്യത്തെ കറുത്ത മിസ് ടീന്‍ യുഎസ്എ ആയി.

Write A Comment

 
Reload Image
Add code here