വിദേശ പര്യടനങ്ങളില്‍ ടെസ്റ്റിന് മുന്‍പെ പരിമിത ഓവര്‍ മാച്ച് കളിക്കണമെന്ന് ബി.സി.സി.ഐ

Sun,Mar 11,2018


മുംബൈ: വിദേശ പര്യടനങ്ങളിലെ മത്സരക്രമത്തില്‍ മാറ്റം വരുത്തി ബി.സി.സി.ഐ . വിദേശ പര്യടനങ്ങളില്‍ ആദ്യം ടെസ്റ്റ് കളിക്കില്ലെന്നും പരിമിത ഓവറായിരിക്കും കളിക്കുകയെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ കളിക്കാനിറങ്ങിയതിനാലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റതെന്ന നിഗമനമാണ് തീരുമാനത്തിന് പിന്നില്‍. ആദ്യം പരിമിത ഓവര്‍ കളിച്ചാല്‍ ടെസ്റ്റ് മത്സരം കളിക്കുമ്പോഴേക്കും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ടീമിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം നടക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ഇന്ത്യ ആദ്യം പരിമിക ഓവറാകും കളിക്കുക. ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുമായി ബി.സി.സി.ഐ ഇക്കാര്യം ചര്‍ച്ച ചെയ്തു. അനുകൂല നിലപാടാണ് ഇരുബോര്‍ഡുകളും കൈക്കൊണ്ടത്. ഒന്നരമാസം നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താന്‍ അഞ്ച് വര്‍ഷത്തെ മത്സര പരമ്പരകള്‍ താരങ്ങളെ മുന്‍കൂട്ടി അറിയിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Other News

 • ചെന്നൈയ്ന്‍ എഫ്.സി വീണ്ടും ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
 • അവസാന പന്തില്‍ സിക്‌സര്‍ നേടി ദിനേശ് കാര്‍ത്തിക്; നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്
 • ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയലിന് വിജയം
 • ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ സിന്ധു സെമിയില്‍
 • ഇന്ത്യക്കെതിരെ ഫൈനലില്‍ ബംഗ്ലാദേശ്; കളിക്കുശേഷം താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു
 • കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കി
 • ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
 • കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന കൂട്ടുകാര്‍ക്ക് സുജിത്ത് വെറും ഗോളിയല്ല; രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍
 • വീനസ് സെറീനയെ തോല്‍പിച്ചു
 • ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്
 • ഷമി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു; പോലീസ് സുരക്ഷ വേണമെന്ന് ഹസിന്‍
 • Write A Comment

   
  Reload Image
  Add code here