Can't Select Database

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക്‌ ആറു വിക്കറ്റ്‌ വിജയം

Mon,Mar 12,2018


കൊളംബോ: നിദാഹാസ്‌ ട്രോഫി ത്രിരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക്‌ ആറു വിക്കറ്റ്‌ വിജയം. പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 152 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ ഒന്‍പതു ബോളുകള്‍ അവശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യ തിരിച്ചടിച്ചതോടെയാണു ലങ്ക ഒതുങ്ങിയത്‌. 27 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത പേസര്‍ ശാര്‍ദൂല്‍ ഠാക്കൂറാണ്‌ ഇന്ത്യക്കാരില്‍ തിളങ്ങിയത്‌. വാഷിങ്‌ടണ്‍ സുന്ദര്‍ രണ്ട്‌ വിക്കറ്റും ജയദേവ്‌ ഉനാത്‌കട്ട്‌, യുസ്‌വേന്ദ്ര ചാഹാല്‍, വിജയ്‌ ശങ്കര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. 38 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്നു ഫോറുമടക്കം 55 റണ്ണെടുത്ത ഓപ്പണര്‍ കുശല്‍ മെന്‍ഡിസാണു ലങ്കയുടെ ടോപ്‌ സ്‌കോറര്‍. മഴ മൂലം വൈകി ആരംഭിച്ച മത്സരം 19 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഉപുല്‍ തരംഗ (24 പന്തില്‍ 22), ധനുഷ്‌ക ഗുണതിലകെ (എട്ട്‌ പന്തില്‍ 17), നായകന്‍ തിസാര പെരേര (ആറ്‌ പന്തില്‍ 15), ശനക (16 പന്തില്‍ 19) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നോട്ടൗട്ടായി മനീഷ്‌ പാണ്ഡേയും (31 പന്തില്‍ 42 ), ദിനേഷ്‌ കാര്‍ത്തിക്‌ (25 പന്തില്‍ 39) നടത്തിയ മികച്ച പ്രകടനമാണ്‌ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്‌ തുണയായത്‌. ആദ്യ രണ്ട്‌ മത്സരങ്ങളില്‍ നിറംമങ്ങിയ ഋഷഭ്‌ പന്തിനു പകരം ലോകേഷ്‌ രാഹുലാണ്‌ ഇന്ത്യക്കു വേണ്ടി കളിച്ചത്‌. കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെട്ട നായകന്‍ ദിനേഷ്‌ ചാന്‍ഡിമലിനെ ലങ്കയ്‌ക്ക് ഒഴിവാക്കേണ്ടി വന്നു. തിസാര പെരേരയാണ്‌ അടുത്ത രണ്ട്‌ മത്സരങ്ങളില്‍ ലങ്കയെ നയിക്കുക. ബംഗ്ലാദേശിനോട്‌ അഞ്ചു വിക്കറ്റിനു തോറ്റതിന്റെ ക്ഷീണത്തിലാണു ലങ്ക കളിക്കാനിറങ്ങിയത്‌. ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ അഞ്ചു വിക്കറ്റിനു തോറ്റിരുന്നു. ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നത്‌. എം.എസ്‌. ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തുന്ന ഋഷഭ്‌ പന്ത്‌ കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായിരുന്നു. മൂന്നു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ചതോടെ ടൂര്‍ണമെന്റ്‌ ആവേശകരമായി.

Other News

 • അഞ്ജു ബോബി ജോര്‍ജ്ജ് സ്ഥാനമൊഴിയണമെന്ന്‌ കേന്ദ്ര കായികമന്ത്രാലയം
 • ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ
 • സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം
 • ചെന്നൈയ്ന്‍ എഫ്.സി വീണ്ടും ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
 • അവസാന പന്തില്‍ സിക്‌സര്‍ നേടി ദിനേശ് കാര്‍ത്തിക്; നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്
 • ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയലിന് വിജയം
 • ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ സിന്ധു സെമിയില്‍
 • ഇന്ത്യക്കെതിരെ ഫൈനലില്‍ ബംഗ്ലാദേശ്; കളിക്കുശേഷം താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു
 • കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കി
 • ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
 • കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന കൂട്ടുകാര്‍ക്ക് സുജിത്ത് വെറും ഗോളിയല്ല; രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍
 • Write A Comment

   
  Reload Image
  Add code here