യൂകി ഭാംബ്രിക്കു അട്ടിമറി ജയം

Mon,Mar 12,2018


ഇന്ത്യന്‍ വെല്‍സ്‌: ഇന്ത്യയുടെ യുവ ടെന്നീസ്‌ താരം യൂകി ഭാംബ്രിക്കു അട്ടിമറി ജയം. ഇന്ത്യന്‍ വെല്‍സ്‌ മാസ്‌റ്റേഴ്‌സ് രണ്ടാം റൗണ്ടില്‍ ലോക 12-ാം റാങ്കുകാരന്‍ ഫ്രാന്‍സിന്റെ ലൂകാസ്‌ പൗലിയെ ഭാംബ്രി തോല്‍പിച്ചു. സ്‌കോര്‍: 6-4, 6-4. മത്സരം ഒരു മണിക്കൂര്‍ 19 മിനിട്ട്‌ നീണ്ടു. ലോക റാങ്കിങ്ങില്‍ 110 ാം റാങ്കുകാരനാണ് ഭാംബ്രി 2014 ലെ ചെന്നൈ ഓപ്പണില്‍ ലോക 16-ാം റാങ്കുകാരന്‍ ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചതായിരുന്നു ഭാംബ്രിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തിയിരുന്നത്‌. 25 വയസുകാരനായ ഭാംബ്രി 2017 ഓഗസ്‌റ്റില്‍ ലോക 22-ാം റാങ്കുകാരന്‍ ഗായ്‌ല്‍ മോണ്‍ഫില്‍സിനെ അട്ടിമറിച്ചിരുന്നു. ലൂകാസ്‌ പൗലിയെ അട്ടിമറിച്ചതോടെ ഭാംബ്രിക്ക്‌ 45 റാങ്കിങ്‌ പോയിന്റും 47,170 യു.എസ്‌. ഡോളറും ഉറപ്പാക്കാനായി. യു.എസിന്റെ ലോക 21-ാം റാങ്കുകാരന്‍ സാം ക്വറിയാണു മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ നേരിടുക. ജര്‍മനിയുടെ മിഷാ സ്വരേവിനെയാണു സാം തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4, 7-5.

Other News

 • ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര: ഇംഗ്ലണ്ട് 4-0 ത്തിന് മുന്‍പില്‍
 • ഹോക്കി ഇന്ത്യയുടെ ദേശീയ കായികവിനോദമാക്കണമെന്ന് പ്രധാനമന്ത്രിയോട് നവീന്‍ പട്‌നായിക്ക്‌
 • കോടിക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി അര്‍ജന്റീനയ്ക്ക് തോല്‍വി
 • ഏകദിന റാങ്കിങ്: ഇന്ത്യ രണ്ടാമത്, ഓസീസ് ആറാമത്
 • ഇംഗ്ലണ്ടിന് റെക്കോഡ് ജയം, ഓസീസിന് റെക്കോഡ് തോല്‍വി
 • ആദ്യപോരില്‍ ഇംഗ്ലണ്ടിന്‌ വിജയം
 • ബെല്‍ജിയത്തിനു ജയം, പാനമയെ തോല്‍പിച്ചത്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌
 • സ്വീഡന്‌ വിജയത്തുടക്കം; ഒരു ഗോളിന് ദക്ഷിണകൊറിയയെ തോല്‍പിച്ചു
 • ആദ്യമത്സരത്തില്‍ മെക്‌സിക്കോക്കെതിരെ ജര്‍മ്മനിക്ക് പരാജയം
 • ബ്രസീലിന് സ്വിസ് പൂട്ട്‌
 • മെസ്സി പെനാൽറ്റി തുലച്ച മത്സരത്തിൽ അർജന്റീന എെസ്​ലൻഡിനോട് സമനില വഴങ്ങി
 • Write A Comment

   
  Reload Image
  Add code here