പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഷമിയുടെ ഫോണ്‍ കണ്ടുകെട്ടി, ബിസിസിഐയ്ക്ക് കത്തയച്ചു

Mon,Mar 12,2018


കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ഷമിയുടെ ഫോണുകള്‍ കണ്ടുകെട്ടിയ പോലീസ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്തയക്കുകയും ചെയ്തു. ഷമി മറ്റു സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റേയും സംസാരിച്ചതിന്റേയും വിശദാംശങ്ങള്‍ പോലീസ് പിടിച്ചെടുത്ത ഫോണിലാണുള്ളത്. 'ഞങ്ങള്‍ ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയായണ്. ഷമി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് കത്തയച്ചത്. ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല'. കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മിഷണര്‍ പ്രവീണ്‍ ത്രിപദി വ്യക്തമാക്കി. തിങ്കളാഴ്ച്ച ഹസിന്‍ ജഹാനെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഹസിന്റെ കൈയിലുണ്ടായിരുന്ന ഷമിയുടെ ഫോണ്‍ പോലീസ് വാങ്ങുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ടി ചില രേഖകള്‍ ഹസിന്‍ പോലീസിന് കൈമാറുകയും ചെയ്തു. അതേസമയം കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമമാണ് ഷമിയുടെ കുടുംബം നടത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന കൊല്‍ക്കത്തയിലെത്തിയ കുടുംബാംഗങ്ങള്‍ ഹസിന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഹസിന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെന്നാണ് സൂചന.

Other News

 • ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം
 • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
 • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
 • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
 • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
 • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
 • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
 • കോലിക്ക് റെക്കോഡ്
 • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
 • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
 • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
 • Write A Comment

   
  Reload Image
  Add code here