കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഹോക്കി ടീമില്‍ പിആര്‍ ശ്രീജേഷ് തിരിച്ചെത്തി

Tue,Mar 13,2018


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. മന്‍പ്രീത് സിംഗ് നേതൃത്വത്തില്‍ പതിനെട്ടംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റിലേക്ക് പോകുക. അതേസമയം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് സ്ഥാനം നഷ്ടപ്പെട്ടു. പൂള്‍ ബിയില്‍ പാകിസ്ഥാന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലും ഇന്ത്യ നേടിയത് മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. 2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ശ്രീജേഷിന്റെ തിരിച്ചുവരവ് എളുപ്പമാക്കി. ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍മാര്‍: പി.ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെറെപ്രതിരോധം: രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് റോഹിദാസ് മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്‌ലെന്‍സന സിംഗ്, സുമിത്, വിവേക് സാഗര്‍ പ്രസാദ് മുന്നേറ്റം: ആകാശ്ദീപ് സിംഗ്, എസ്‌വി സുനില്‍, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്

Other News

  • ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം
  • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
  • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
  • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
  • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • കോലിക്ക് റെക്കോഡ്
  • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
  • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
  • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
  • Write A Comment

     
    Reload Image
    Add code here