ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി

Tue,Mar 13,2018


പോര്‍ട്ട് എലിസബത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടിന്നിങ്സിലും അഞ്ചു വിക്കറ്റ് പ്രകടനം സ്വന്തമാക്കിയ ഫാസ്റ്റ്ബൗളര്‍ കഗീസോ റബാദയും ഉജ്ജ്വലമായി ബാറ്റുചെയ്ത മുന്‍നായകന്‍ എ.ബി. ഡിവില്ലിയേഴ്സുമാണ് (126*, 28) പ്രോട്ടീസിന്റെ ഹീറോമാര്‍. രണ്ടിന്നിങ്സിലുമായി 150 റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റ് സ്വന്തമാക്കിയ റബാദ കളിയിലെ കേമനായി. സ്‌കോര്‍: ഓസ്ട്രേലിയ 243, 239; ദക്ഷിണാഫ്രിക്ക 382, 4-ന് 102. ഒന്നാമിന്നിങ്സില്‍ 139 റണ്‍സിന് പിറകിലായ ഓസീസിന് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ 180 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. നാലാം നാള്‍ 59 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റും വീണു. മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ (75), മിച്ചല്‍ മാര്‍ഷ് (45), ടിം പെയ്ന്‍ (28*) എന്നിവര്‍ മാത്രമാണ് പൊരുതിനിന്നത്. മൂന്നാം നാള്‍ മൂന്നു വിക്കറ്റുവീഴ്ത്തിയ റബാഡ നാലാം നാള്‍ മൂന്നെണ്ണംകൂടി സ്വന്തമാക്കി ഇന്നിങ്സില്‍ ആറു വിക്കറ്റിനുടമയായി. ജയിക്കാന്‍ 101 റണ്‍സ് മതിയായിരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിവസം ചായയ്ക്കുമുന്‍പ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെപേരില്‍ അച്ചടക്കനടപടി നേരിടുന്ന റബാദ ഏറക്കുറെ ഒറ്റയ്ക്കാണ് ഓസീസിന്റെ പ്രതിരോധം തകര്‍ത്തത്. 28 ടെസ്റ്റ് മാത്രം കളിച്ച റബാദയുടെ കരിയറിലെ നാലാമത്തെ 10 വിക്കറ്റ് നേട്ടമാണ് തിങ്കളാഴ്ചത്തേത്. നാലോ അതില്‍ക്കൂടുതലോ തവണ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍കൂടിയായി ഈ 22-കാരന്‍. ഡെയ്ല്‍ സ്റ്റെയ്ന്‍ (5), മഖായ എന്‍ടിനി (4) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ടുപേര്‍. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്തായി മടങ്ങുമ്പോള്‍ തോളുകൊണ്ട് തട്ടിയതിന് അച്ചടക്കനടപടി നേരിടുകയാണ് റബാദ. ഉശിരന്‍ പ്രകടനത്തിലൂടെ കളിയിലെ കേമനായി റബാദ തിരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി പ്രഖ്യാപനം മാച്ച് റഫറി ജെഫ് ക്രോ ഒരു ദിവസത്തേക്ക് നീട്ടിവെച്ചു.

Other News

 • ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം
 • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
 • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
 • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
 • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
 • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
 • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
 • കോലിക്ക് റെക്കോഡ്
 • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
 • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
 • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
 • Write A Comment

   
  Reload Image
  Add code here