ഷമി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു; പോലീസ് സുരക്ഷ വേണമെന്ന് ഹസിന്‍

Wed,Mar 14,2018


കൊല്‍ക്കത്ത: മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഭാര്യ ഹസിന്‍ ജഹാന് ഭീഷണി ഫോണ്‍കോള്‍. തിങ്കളാഴ്ച്ച രാത്രിയാണ് ഹസിനെ ഭീഷണിപ്പെടുത്തി ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നത്. ഭര്‍ത്താവ് ഷമി തന്നെയാണ് അതിന് പിന്നിലെന്ന് ഹസിന്‍ ആരോപിക്കുന്നു. 'ഫോണിലൂടെ ഷമി എന്നെ ഭീഷണിപ്പെടുത്തുകയാണ്. എനിക്കറിയാത്ത ഏതോ നമ്പറില്‍ നിന്നാണ് വിളിച്ചത്. ഞാന്‍ കാരണം അയാളുടെ കരിയര്‍ നശിക്കുകയാണത്രേ. ഒത്തുതീര്‍പ്പിന് സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ കുഴപ്പത്തിലകുമെന്നും അയാള്‍ പറഞ്ഞു.' ജഹാന്‍ വ്യക്തമാക്കി. അവസാനം വരെ പോരാടുമെന്നും കരിയര്‍ രക്ഷപ്പെടുത്താനാണ് അയാള്‍ ശ്രമിക്കുന്നതെന്നും അതിനായി ഒത്തുതീര്‍പ്പിന് സമ്മതിക്കില്ലെന്നും ഹസിന്‍ വ്യക്തമാക്കി. ഷമി മാത്രമല്ല, അയാളുടെ കുടുംബാംഗങ്ങളും എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. മകളോട് സംസാരിക്കണമെന്ന് പറഞ്ഞ് ഷമി മെസ്സേജ് അയച്ചിരുന്നു. പിന്നീടാണ് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചത്. കൊല്‍ക്കത്ത പോലീസിനോട് എനിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്-ജഹാന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മാധ്യമങ്ങളോട് നിയന്ത്രണം വിട്ട് ഹസിന്‍ പെരുമാറിയിരുന്നു. നിയന്ത്രണം വിട്ട ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്ത സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ഹസിന് നിയന്ത്രം വിട്ടതെന്ന് അവരുടെ അഭിഭാഷകന്‍ പിന്നീട് വിശദീകരിച്ചു. തന്റെ വ്യക്തിജീവിതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതാണ് ഹസിനെ ക്ഷുഭിതയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Other News

 • ചെന്നൈയ്ന്‍ എഫ്.സി വീണ്ടും ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
 • അവസാന പന്തില്‍ സിക്‌സര്‍ നേടി ദിനേശ് കാര്‍ത്തിക്; നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്
 • ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയലിന് വിജയം
 • ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ സിന്ധു സെമിയില്‍
 • ഇന്ത്യക്കെതിരെ ഫൈനലില്‍ ബംഗ്ലാദേശ്; കളിക്കുശേഷം താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു
 • കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കി
 • ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
 • കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന കൂട്ടുകാര്‍ക്ക് സുജിത്ത് വെറും ഗോളിയല്ല; രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍
 • വീനസ് സെറീനയെ തോല്‍പിച്ചു
 • ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്
 • Write A Comment

   
  Reload Image
  Add code here