ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്

Wed,Mar 14,2018


ലണ്ടന്‍: സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്ട്ടര്‍ കാണാതെ പുറത്തേക്ക്. രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ പിറന്ന രണ്ടു ഗോളുകള്‍ ഓള്‍ഡ് ട്രോഫോഡിനെ നിശബദ്മാക്കുകയായിരുന്നു. 2-1നായിരുന്നു സെവിയ്യയുടെ വിജയം. സ്‌പെയ്‌നില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മാഞ്ചസ്റ്റര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ സ്പാനിഷ് ടീമായ സെവിയ്യക്ക് മുന്നില്‍ മാഞ്ചസ്റ്ററിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ പകുതിയില്‍ തന്നെ സെവിയ്യയുടെ ആധിപത്യം കണ്ടു. 74-ാം മിനിറ്റില്‍ വിസാം ബെന്‍ യെഡറിലൂടെ സെവിയ്യ മുന്നിലെത്തി. നാലു മിനിറ്റിനുള്ളില്‍ യെഡര്‍ വീണ്ടും ലക്ഷ്യം കണ്ടു. പിന്നീട് കളി തീരാന്‍ ആറു മിനിറ്റ് ശേഷിക്കെ റൊമേലു ലുക്കാക്കുവിലൂടെ ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചടിച്ചെങ്കിലും വിജയം അകലെയായിരുന്നു. ഇനി സീസണില്‍ യുണൈറ്റഡിന്റെ കിരീടപ്രതീക്ഷയായി അവശേഷിക്കുന്നത് എഫ്.എ കപ്പ് മാത്രമാണ്.

Other News

 • ചെന്നൈയ്ന്‍ എഫ്.സി വീണ്ടും ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
 • അവസാന പന്തില്‍ സിക്‌സര്‍ നേടി ദിനേശ് കാര്‍ത്തിക്; നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്
 • ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയലിന് വിജയം
 • ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ സിന്ധു സെമിയില്‍
 • ഇന്ത്യക്കെതിരെ ഫൈനലില്‍ ബംഗ്ലാദേശ്; കളിക്കുശേഷം താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു
 • കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കി
 • ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
 • കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന കൂട്ടുകാര്‍ക്ക് സുജിത്ത് വെറും ഗോളിയല്ല; രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍
 • വീനസ് സെറീനയെ തോല്‍പിച്ചു
 • ഷമി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു; പോലീസ് സുരക്ഷ വേണമെന്ന് ഹസിന്‍
 • Write A Comment

   
  Reload Image
  Add code here