വീനസ് സെറീനയെ തോല്‍പിച്ചു

Wed,Mar 14,2018


കാലിഫോര്‍ണിയ: ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലെത്തിയ സെറീന വില്യംസിന്റെ വില്ല്യംസിന് സഹോദരിയുടെ ചലഞ്ച്. ഇന്ത്യന്‍ വേല്‍സ് മാസ്റ്റേഴ്സ് ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ വീനസ് സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) കീഴടക്കി. ജയത്തോടെ വീനസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇത് 12-ാം തവണയാണ് വീനസ് ജയിക്കുന്നത്. ഇതിന് മുമ്പ് 2014ല്‍ മോണ്ട്രിയലിലെ റോജേഴ്‌സ് കപ്പിലായിരുന്നു വീനസ് സെറീനക്കെതിരെ വിജയിച്ചത്. 1998ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലായിരുന്നു സെറീനയും വീനസും ആദ്യമായി മുഖാമുഖം വന്നത്. അവസാനം വന്നത് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലായിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന സെറീന ചേച്ചിയെ തോല്‍പ്പിച്ച് 23-ാം ഗ്രാന്‍സ്ലാം കിരീടം നേടി.

Other News

 • ചെന്നൈയ്ന്‍ എഫ്.സി വീണ്ടും ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
 • അവസാന പന്തില്‍ സിക്‌സര്‍ നേടി ദിനേശ് കാര്‍ത്തിക്; നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്
 • ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയലിന് വിജയം
 • ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ സിന്ധു സെമിയില്‍
 • ഇന്ത്യക്കെതിരെ ഫൈനലില്‍ ബംഗ്ലാദേശ്; കളിക്കുശേഷം താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു
 • കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കി
 • ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
 • കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന കൂട്ടുകാര്‍ക്ക് സുജിത്ത് വെറും ഗോളിയല്ല; രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍
 • ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്
 • ഷമി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു; പോലീസ് സുരക്ഷ വേണമെന്ന് ഹസിന്‍
 • Write A Comment

   
  Reload Image
  Add code here