കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്കു സ്വര്‍ണ നേട്ടം; മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

Thu,Apr 12,2018


ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യന്‍ കുതിപ്പ്. എട്ടാം ദിനത്തില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ നേട്ടം.
പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറും 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയുമാണ് സ്വര്‍ണം നേടിയത്.
ദക്ഷിണാഫ്രിക്കയുടെ ജൊഹാന്നസ് ബോത്തയെ ആണ് സുശീല്‍ കുമാര്‍ പിന്തള്ളിയത്.
കാനഡയുടെ സ്റ്റീഫന്‍ തകഹാഷിയെ 3-1ന് പരാജയപ്പെടുത്തിയാണ് അവേരെ സ്വര്‍ണം നേടിയത്.
ഇന്നത്തെ രണ്ടു സ്വര്‍ണനേട്ടത്തോടെ ഇന്ത്യക്ക് മൊത്തം 14 സ്വര്‍ണമായി. 14 സ്വര്‍ണവും ആറു വെള്ളിയും ഒന്‍പത് വെങ്കലവും അടക്കം 29 മെഡലുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here