കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിംഗില്‍ രണ്ടു സ്വര്‍ണ്ണം കൂടി

Thu,Apr 12,2018


ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ രണ്ടു സ്വര്‍ണ്ണം കൂടി. ഷൂട്ടിങ് മത്സരത്തില്‍ ഇന്ന് രണ്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ തേജസ്വിനി സാവന്തുമാണ്ണ് സ്വര്‍ണം നേടയിത്. 50 മീറ്റര്‍ റൈഫിളില്‍ വെള്ളിനെഡലും ഇന്ത്യയ്ക്ക് തന്നെയാണ്. അന്‍ജും മൗദ്ഗില്‍ ആണ് വെള്ളിമെഡല്‍ നേടിയത്. രണ്ട് മലയാളി താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസി വില്ലേജില്‍ നിന്ന് പുറത്താക്കിയതിന്റെ നാണക്കേടില്‍ നില്‍ക്കുമ്പോഴാണ് ആശ്വാസമായി സ്വര്‍ണമെഡല്‍ നേട്ടത്തിന്റെ വാര്‍ത്തയെത്തുന്നത്. ഇന്ന് ഇന്ത്യയ്ക്ക് പ്രതിക്ഷയേകുന്ന മത്സരങ്ങളാണ് നടക്കുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. വനിതകളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ, സികി റെഡ്ഡി കൂട്ടുകെട്ടും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ടിനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

Other News

 • കളിക്കളത്തിലെ ഓരോ മിനിറ്റിലും മെസ്സിക്ക് ലഭിക്കുന്നത് 20 ലക്ഷം രൂപ
 • യുവരാജ് വിരമിക്കുന്നു
 • മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലില്‍
 • സെവിയ്യയെ തോല്‍പ്പിച്ച്‌ ബാഴ്‌സ കിങ്‌സ് കപ്പ് ചാമ്പ്യന്‍മാര്‍; ഇനിയേസ്റ്റ വിടവാങ്ങി
 • അഗ്യൂറോക്ക്​ കാൽമുട്ടിന്​ പരിക്ക്
 • ഐ.പി.എല്ലില്‍ ആദ്യ സെഞ്ച്വറി ക്രിസ് ഗെയിലിന്‌
 • ഐ.പി.എല്ലില്‍ തഴഞ്ഞതിന്റെ ക്ഷീണം കൗണ്ടിയില്‍ തീര്‍ത്ത് ഇഷാന്ത് ശര്‍മ്മ
 • സ്റ്റീവ് സ്മിത്തിന് ഇനി പുതിയ ദൗത്യം!
 • അപ്പീല്‍ ഇര്‍ഫാനു വേണ്ടി മാത്രം
 • മാ​ഞ്ച​സ്​​റ്റ​ർ സിറ്റിക്ക്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം
 • മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ
 • Write A Comment

   
  Reload Image
  Add code here